HOME
DETAILS

വാക്‌സിനേഷന്‍

  
backup
September 13 2017 | 02:09 AM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

വാക്‌സിനേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഓര്‍മവരിക ചെറുപ്രായത്തില്‍ നല്‍കുന്ന പോളിയോ തുള്ളിമരുന്നായിരിക്കും. എന്നാല്‍ അതുമാത്രമാണോ വാക്‌സിനേഷന്‍. മാരകമായ പല രോഗങ്ങളെയും ചെറുക്കാന്‍ വാക്‌സിനേഷനുകള്‍ ഉപയോഗപ്പെടുത്താം. രോഗപ്രതിരോധത്തിനായി വാക്‌സിനുകള്‍ നല്‍കുന്നതിനോടൊപ്പം വാക്‌സിനേഷനുമായി ബന്ധപ്പെട്ട പല വിവാദങ്ങളും പല കാലഘട്ടങ്ങളിലും ഉയര്‍ന്നുവരാറുണ്ട്.


പല വാക്‌സിനുകളും പരീക്ഷണാടിസ്ഥാനത്തിലാണ് നല്‍കുന്നത്. എന്നാല്‍ വാക്‌സിനുകള്‍ പലതവണ ഇതരജീവികളില്‍ പരീക്ഷിച്ചതിനു ശേഷമാണ് മനുഷ്യരില്‍ ഉപയോഗപ്പെടുത്തുന്നത്.

 

 

ആദ്യ പരീക്ഷണം

 

ഡോ. എഡ്വേര്‍ഡ് ജന്നറാണ് (1749-1823) ആദ്യമായി വാക്‌സിനേഷന്‍ ഉപയോഗപ്പെടുത്തിയത്.
ആ കാലത്ത് ധാരാളംപേര്‍ വസൂരിരോഗം ബാധിച്ച് മരിച്ചു. മരണസംഖ്യ ഉയര്‍ന്നുവന്നപ്പോള്‍ ജന്നര്‍ ശ്രദ്ധിച്ചു. ഗോവസൂരിയെന്ന കന്നുകാലികളില്‍ കാണപ്പെടുന്ന രോഗം ബാധിച്ചവര്‍ക്ക് വസൂരി രോഗബാധയേല്‍ക്കുന്നില്ല. ഇതിനെക്കുറിച്ച് നിരന്തരം പരീക്ഷണത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ജന്നര്‍ കൃത്രിമ പ്രതിരോധ മാര്‍ഗമായ വാക്‌സിനേഷന്‍ നിര്‍മാണത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.

 

ചരിത്രം ഇങ്ങനെ

ജന്നറുടെ കാലത്തിനും വളരെ മുന്‍പുതന്നെ കൃത്രിമ പ്രതിരോധരീതി ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിന്നിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ വാരിയോലേഷന്‍ എന്ന പ്രതിരോധരീതി ഇന്ത്യയിലെ ഹിന്ദു ബ്രാഹ്മണര്‍ പിന്തുടര്‍ന്നിരുന്നു. ആ കാലത്തെ മാരകമായ അസുഖങ്ങളിലൊന്നായ വസൂരിയെ പ്രതിരോധിക്കാന്‍ രോഗം ബാധിച്ച വ്യക്തിയുടെ ശരീരത്തിലുണ്ടാകുന്ന കുമിളകളില്‍ നിന്നു പഴുപ്പ് ശേഖരിച്ച് രോഗബാധയില്ലാത്ത ആളുകളുടെ ശരീരത്തില്‍ കുത്തിവച്ചായിരുന്നു വാരിയോലേഷന്‍ നടത്തിയിരുന്നത്. ഇന്ത്യയിലെ ബുദ്ധസന്ന്യാസികള്‍ പാമ്പിന്‍വിഷം നാമമാത്ര അളവില്‍ സേവിച്ച് വിഷങ്ങള്‍ക്കെതിരേ പ്രതിരോധം നേടിയിരുന്നു.

 

രോഗാണുക്കള്‍ തന്നെ പ്രതിരോധം

ഒരു രോഗത്തിനു കാരണമാകുന്ന രോഗാണുക്കള്‍ തന്നെ പ്രസ്തുത രോഗത്തിന് പ്രതിരോധമായി ഉപയോഗിക്കാമോ..? ഇതിന് സാധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതുതന്നെയാണ് വാക്‌സിനേഷന്റെ തത്വവും. ശരീരത്തിലെ ശ്വേതരക്താണുക്കളെ ഇതിനുവേണ്ടി സജ്ജമാക്കുകയാണ് വാക്‌സിനേഷനില്‍ ചെയ്യുന്നത്. ജീവനുള്ളവയും മൃതപ്രായമായവയുമായ രോഗാണുക്കളെയാണ് വാക്‌സിനേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്.

 

വിഷത്തിന് മറുമരുന്ന് വിഷം തന്നെ

പാമ്പുകടിയേറ്റാല്‍ കുത്തിവയ്ക്കുന്ന ആന്റിവെനം നിര്‍മിക്കുന്നത് പാമ്പിന്‍വിഷത്തില്‍ നിന്നു തന്നെയാണ്. ചെറിയ അളവില്‍ പാമ്പിന്‍വിഷം കുതിരയില്‍ കുത്തിവയ്ക്കുന്നതാണ് പ്രതിവിഷ നിര്‍മാണത്തിനുള്ള ആദ്യപടി. ക്രമേണ ഈ അളവ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് കുതിരയുടെ ശരീരത്തില്‍ വിഷത്തെ പ്രതിരോധിക്കുന്ന ആന്റിബോഡി നിര്‍മിച്ചു തുടങ്ങും. ഒടുവില്‍ മാരക അളവില്‍ പാമ്പിന്‍ വിഷമേറ്റാലും അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുമ്പോള്‍ കുതിരയുടെ രക്തം ശേഖരിച്ച് പ്രതിവിഷമുള്ള സിറം ശേഖരിക്കും.

 

ശരീരത്തിലെ പൊലിസ്

നമ്മുടെ ശരീരത്തില്‍ രാപ്പകല്‍ ജോലിചെയ്യുന്ന ഒരു പ്രതിരോധ സേനയുണ്ട്. രോഗാണുക്കളില്‍നിന്ന് നമ്മെ സംരക്ഷിക്കലാണ് ഇവരുടെ ജോലി. ശരീരത്തിലെത്തുന്ന രോഗാണുക്കളെ ഓടിച്ചുപിടിക്കുന്നവരാണ് രക്തത്തിലെ ശ്വേതാണുക്കള്‍. രക്തത്തിലെ ന്യൂട്രോഫില്‍സ് രോഗാണുക്കള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കുമ്പോള്‍ മോണോസൈറ്റുകള്‍ കോശങ്ങള്‍ക്കുള്ളിലേക്കു കയറി രോഗാണുക്കളെ തിന്നുനശിപ്പിക്കും. ഈസിനോഫില്‍സ് ശരീരത്തിലെത്തുന്ന പാരാസൈറ്റുകളെയാണ് നശിപ്പിക്കുന്നത്. ലിംഫോസൈറ്റുകള്‍ അതിര്‍ത്തി കടന്നെത്തുന്ന ശത്രുക്കളെ (ആന്റിജനുകള്‍) ആന്റി ബോഡികള്‍ പുറപ്പെടുവിച്ച് നിഷ്‌ക്രിയരാക്കുന്നു.
ശരീരത്തിലെത്തുന്ന ബാക്ടീരിയകള്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള എന്‍സൈമുകളെ പുറപ്പെടുവിച്ച് പലതരം നാശനഷ്ടമുണ്ടാക്കും. ശ്വേതാണുക്കളുടെ സേന ബാക്ടീരിയയെ വളഞ്ഞു നശിപ്പിക്കും. ഈ ശ്രമത്തിനിടയില്‍ ബാക്ടീരിയയുടെ എന്‍സൈമുകളേറ്റു നിരവധി ശ്വേതാണുക്കളും നശിക്കും. അണുബാധയുണ്ടായ ഭാഗങ്ങളില്‍ പഴുപ്പ് കാണാന്‍ കാരണം ഇങ്ങനെ മരിച്ചുവീഴുന്ന രക്താണുക്കളും ബാക്ടീരിയയും കോശദ്രവങ്ങളുമൊക്കെയാണ്.

 

 

ലൂയി പാസ്ചര്‍

സൂക്ഷ്മജീവികളാണ് പല രോഗങ്ങളുമുണ്ടാക്കുന്നതെന്ന് ആധികാരികമായി ആദ്യം തെളിയിച്ചത് ലൂയി പാസ്ചറാണ്. അദ്ദേഹത്തിന്റെ രോഗാണു സിദ്ധാന്തം അംഗീകരിക്കാന്‍ ആദ്യകാലത്ത് ലോകം തയാറായിരുന്നില്ല. കന്നുകാലികളില്‍ കാണപ്പെടുന്ന ആന്ത്രാക്‌സ് രോഗത്തിനെതിരേ വാക്‌സിനും പേവിഷബാധയെ തടയുന്ന റാബീസ് വാക്‌സിനും ലൂയി പാസ്ചര്‍ കണ്ടെത്തി. പാലിനെ കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന പാസ്ചറേഷന്‍ ഇദ്ദേഹമാണ് ലോകത്തിന് സമ്മാനിച്ചത്.

 

അമിതമായാല്‍ പ്രതിരോധവും വിഷം

പ്രതിരോധ സംവിധാനങ്ങള്‍ ശരീരത്തെ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും ഇവ അമിതമായാല്‍ ശരീരത്തിലെ പല ഘടകങ്ങളും രോഗാണുക്കള്‍, പൊടിപടലങ്ങള്‍ എന്നിവയ്‌ക്കെതിരേ അമിതമായി പ്രതിരോധിക്കും. ആസ്ത്മയും അലര്‍ജിയും ഇതിനുദാഹരണമാണ്. ചിലയാളുകളില്‍ സ്വന്തം ശരീര കോശങ്ങളെത്തന്നെ ലിംഫോസൈറ്റുകള്‍ ആന്റിജനുകളായി കണ്ട് പ്രവര്‍ത്തിക്കും. ഇതിന് പറയുന്ന പേരാണ് സ്വയം പ്രതിരോധ വൈകല്യം.

 

പ്രതികരിക്കാത്ത വാക്‌സിനുകള്‍

വാക്‌സിനുകള്‍ നല്‍കിയാലും ചിലപ്പോള്‍ പ്രതിരോധം ലഭിക്കണമെന്നില്ല. ഇതിന് മുഖ്യകാരണങ്ങളിലൊന്ന് വാക്‌സിന്റെ സുരക്ഷിതത്വമാണ്. കൃത്യമായ താപനിലയില്‍ സൂക്ഷിക്കാത്ത വാക്‌സിനുകള്‍ കൃത്യമായ ഫലം നല്‍കില്ല. ചൂട്, ശൈത്യം, വെളിച്ചം എന്നിവയോടുള്ള വാക്‌സിനുകളുടെ പ്രതിപ്രവര്‍ത്തനം ഇവയുടെ ഗുണമേന്മ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ഉല്‍പാദന ഘട്ടം മുതല്‍ ഉപയോഗഘട്ടം വരെയുള്ള സംരക്ഷണം പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. രണ്ടുമുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിനുകള്‍ സൂക്ഷിക്കേണ്ടത്. എട്ട് ഡിഗ്രിക്കു മുകളില്‍ താപമേറ്റാല്‍ വാക്‌സിനുകളുടെ വീര്യം നഷ്ടപ്പെടും. വാക്‌സിനേഷന്‍ നല്‍കിയിട്ടും രോഗബാധയേല്‍ക്കുന്നതിനു മുഖ്യകാരണം സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിക്കപ്പെട്ട വാക്‌സിനും പൂര്‍ണമല്ലാത്ത പ്രതിരോധ രീതിയുമാണ്.

 

വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ

ഓരോ വാക്‌സിനിലും അതതു രോഗാണുക്കള്‍ അടങ്ങിയിട്ടുണ്ടാകുമെന്ന് സൂചിപ്പിച്ചല്ലോ. ഇവ ശരീരത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ശരീരം പ്രസ്തുത രോഗത്തെ അനുകരിക്കുകയും പ്രതിരോധ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതോടെ രോഗപ്രതിരോധ ശേഷിയുള്ള ആന്റിബോഡികളും ടി സെല്ലുകളും നിര്‍മിക്കപ്പെടുന്നു. ഇവ രോഗാണുക്കളെ പ്രതിരോധിക്കാന്‍ ശക്തിയാര്‍ജിക്കുന്നു. പേവിഷബാധയ്ക്കുള്ള വാക്‌സിനുകള്‍ നല്‍കിയാല്‍ ശരീരം പേവിഷബാധയേറ്റതായി അനുകരിക്കും. എന്നിട്ട് പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് പ്രസ്തുത രോഗാണുവിനെ ചെറുക്കാനുള്ള മാര്‍ഗങ്ങളുണ്ടാക്കും. പിന്നീട് പേവിഷബാധ ശരീരത്തിനേറ്റാല്‍ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ തന്നെ അവയെ ചെറുക്കും.

 

ഒരുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നത്

=ബി.സി.ജി (ജനിച്ചയുടനെ)
=ഹൈപ്പറൈറ്റിസ് ബി (ഒരു ദിവസത്തിനുള്ളില്‍)
= ഒ.പി.വി 0, 1, 2, 3 (ആദ്യഘട്ടം രണ്ടാഴ്ചയ്ക്കുള്ളില്‍. തുടര്‍ന്ന് 6, 10, 14 ആഴ്ചകളില്‍)
= ഹൈപ്പറൈറ്റിസ് ബി 1, 2, 3 (6, 10, 14 ആഴ്ചകളില്‍)
= ഡി.പി.ടി 1, 2,3 (6, 10, 14 ആഴ്ചകളില്‍)
= പെന്റാവാലന്റ് (6, 10, 14 ആഴ്ചകളില്‍)
= മീസില്‍സ്, വിറ്റാമിന്‍ എ ഫസ്റ്റ്‌ഡോസ് (ഒന്‍പതാം മാസത്തില്‍)

 

 

വെരിസെല്ലാ വാക്‌സിന്‍

ചിക്കന്‍ പോക്‌സിനെതിരായുള്ള വാക്‌സിനാണിത്. പ്രതിരോധശേഷി ഗണ്യമായി കുറഞ്ഞവരിലാണ് ഈ വാക്‌സിന്‍ നല്‍കാറുള്ളത്. രോഗിയെ പരിചരിക്കുന്നവര്‍ക്കും ഈ വാക്‌സിന്റെ ആവശ്യം വേണ്ടിവരാറുണ്ട്. രണ്ടു ഡോസുകളായിട്ടാണ് ഈ വാക്‌സിന്‍ നല്‍കുന്നത്. വെരിസെല്ലാ സോസ്റ്റര്‍ (ഢമൃശരലഹഹമ ്വീേെലൃ ്ശൃൗ)െ വൈറസിനെതിരേയുള്ള പ്രതിരോധമാണ് ഈ വാക്‌സിന്‍ നടത്തുന്നത്.

 

ട്രിപ്പിള്‍ വാക്‌സിന്‍

ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് എന്നിവയ്ക്ക് നല്‍കുന്ന വാക്‌സിനാണിത്. കുട്ടികള്‍ക്കായി നല്‍കുന്ന ഈ വാക്‌സിന്‍ മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ രൂപത്തില്‍ എടുക്കാവുന്നതാണ്.

 

ഹൈപ്പറൈറ്റിസ് എ, ബി

മലിനജലം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന ഹൈപ്പറ്റൈറ്റിസ് എ രോഗത്തിനെതിരേയുള്ള പ്രതിരോധമായാണ് ഹൈപ്പറൈറ്റിസ് എ വാക്‌സിന്‍ നല്‍കുന്നത്. രണ്ടു വയസിനു ശേഷമാണ് കുട്ടികളില്‍ ഈ വാക്‌സിന്‍ നല്‍കാറുള്ളത്. മുതിര്‍ന്നവര്‍ക്കും ഈ വാക്‌സിന്‍ എടുക്കാം.
കരളിനെ ബാധിക്കുന്ന രോഗങ്ങളിലൊന്നായ ഹൈപ്പറൈറ്റിസ് ബി സിറോസിസ് അര്‍ബുദം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഹൈപ്പറൈറ്റിസ് ബി വാക്‌സിന്‍ നല്‍കുന്നതുവഴി ഇതിനുള്ള സാധ്യത 95 ശതമാനം കുറയ്ക്കാനാകും. ഹൈപ്പറൈറ്റിസ് എയും ബിയും ചേര്‍ന്നുള്ള സംയുക്ത വാക്‌സിനും ഉപയോഗത്തിലുണ്ട്.

 

എം.എം.ആര്‍ വാക്‌സിന്‍

മീസില്‍സ് (അഞ്ചാം പനി), മംപ്‌സ് (മുണ്ടിനീര്‍), റൂബെല്ല (ജര്‍മന്‍ മീസില്‍സ്) എന്നിവയ്‌ക്കെതിരേയുള്ള വാക്‌സിനാണിത്. 1957നു ശേഷം ജനിച്ചവര്‍ക്കെല്ലാം ഈ വാക്‌സിന്‍ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അന്തര്‍ദേശീയ തലത്തില്‍ യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് ഈ വാക്‌സിന്‍ അത്യാവശ്യമാണ്. 12 മുതല്‍ 15 മാസത്തിനുള്ളില്‍ കുട്ടികള്‍ക്ക് ആദ്യത്തെ ഡോസ് നല്‍കണം. രണ്ടാം ഡോസ് 4 മുതല്‍ 6 വയസിനുള്ളിലാണ് നല്‍കേണ്ടത്.

 

റാബീസ്

പേവിഷബാധക്കെതിരേ വ്യാപകമായി ഉപയോഗിച്ചു വരുന്ന വാക്‌സിനാണ് റാബീസ്. ചികിത്സയില്ലാത്ത രോഗമാണിത്. എന്നാല്‍ കൃത്യസമയത്തുള്ള വാക്‌സിനേഷന്‍ രോഗത്തില്‍ നിന്നു മുക്തിനേടാന്‍ സഹായിക്കും. 1885ലാണ് ലൂയി പാസ്ചര്‍ റാബീസ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത്. ആദ്യകാലത്തു പൊക്കിള്‍ക്കൊടിക്ക് ചുറ്റുമായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്. ഇന്നു രണ്ട് ഇഞ്ചക്ഷന്‍ വീതം മേല്‍ കൈകളില്‍ എടുക്കാം. റാബീസ് പ്രതിരോധം നാലു ഘട്ടമായാണ് നല്‍കുന്നത്. ഒന്നാമത്തെ ദിവസത്തെ സീറോ ഡെയ്‌സായിക്കണ്ട് വാക്‌സിന്‍ നല്‍കുകയും തുടര്‍ന്ന് മൂന്ന്, ഏഴ്, 28 ദിനങ്ങളില്‍ അടുത്തഘട്ടത്തേക്കുള്ള മരുന്ന് കുത്തിവയ്ക്കുകയും ചെയ്യുന്നു.

 

മെനിഞ്ചൈറ്റിസ് വാക്‌സിന്‍

രോഗാണുക്കള്‍ക്കെതിരേയുള്ള പ്രതിരോധമായാണ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നല്‍കുന്നത്. പ്രതിവര്‍ഷം 1000 മുതല്‍ 2600 വരെ പേര്‍ക്ക് മെനിഞ്ചൈറ്റിസ് മൂലമുള്ള അസുഖം ബാധിക്കുന്നുണ്ട്. ഇതില്‍ 15 ശതമാനം പേര്‍ രോഗബാധമൂലം മരണമടയുന്നു. മക്കയില്‍ ഹജ്ജിന് എത്തുന്നവര്‍ക്ക് സഊദി ആരോഗ്യ മന്ത്രാലയം ഈ വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 

ഇന്‍ഫ്‌ളൂവെന്‍സ വാക്‌സിന്‍

എച്ച് 1 എന്‍ 1 ഇന്‍ഫ്‌ളൂവെന്‍സ ഇപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപകമായിട്ടുണ്ട്.ന്യൂമോണിയ പോലെയുള്ള സങ്കീര്‍ണമായ അസുഖങ്ങളാണ് ഈ വാക്‌സിന്‍ പ്രതിരോധിക്കുന്നത്. ലൈവ് വാക്‌സിനായും ഇന്‍ആക്ടീവ് വാക്‌സിനായും ഇതുപയോഗിക്കുന്നു.

 

വാക്‌സിനുകള്‍ ആവശ്യമോ?

കൃത്രിമ രോഗപ്രതിരോധം നല്‍കുന്നവയാണ് വാക്‌സിനുകള്‍. എന്നാല്‍ വാക്‌സിനുകള്‍ ശരീരത്തിനു ഹാനികരമാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ഒരുവിഭാഗം ഗവേഷകര്‍ വാക്‌സിനുകള്‍ മനുഷ്യന് ആവശ്യമില്ലെന്ന് വാദിക്കുന്നു. കാരണം വാക്‌സിനുകളുടെ ഉദയകാലത്തുനിന്ന് ശാസ്ത്രം ഏറെ വളര്‍ന്നു. വാക്‌സിനുകളെ അതിജീവിച്ച് രോഗാണുക്കള്‍ ജനിതക സ്വഭാവത്തില്‍ മാറ്റംവരുത്തുന്നതിനാല്‍ പല രോഗങ്ങള്‍ക്കും നിലവിലുള്ള വാക്‌സിനുകള്‍ തൃപ്തികരമാകാതെ വന്നിട്ടുണ്ട്. ഇതോടെ മനുഷ്യജീവനു ഭീഷണിയാകുന്ന രാസവസ്തുക്കള്‍ വര്‍ധിച്ച തോതില്‍ വാക്‌സിനുകള്‍ക്കുള്ളില്‍ കടന്നുകൂടി.


പല വാക്‌സിനുകള്‍ക്കും പ്രത്യാഘാതങ്ങളും വര്‍ധിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വിശ്വാസ്യതയും വാക്‌സിനുവേണ്ടി ഉപയോഗപ്പെടുത്തുന്ന അസംസ്‌കൃത പദാര്‍ഥങ്ങളുടെ ഗുണദോഷ വശങ്ങളും ലോകത്തിന്റെ പലഭാഗത്തും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


പല വാക്‌സിനുകളിലും ഉപയോഗപ്പെടുത്തുന്ന രാസവസ്തുക്കള്‍ കരള്‍, കിഡ്‌നി, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ ബാധിക്കുന്നവയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ന്യൂറോളജിക്കല്‍ തകരാറുകള്‍ മുതല്‍ കാന്‍സറിനുവരെ കാരണമാകുന്നവയാണ് ചില ഘടകങ്ങളെന്ന് ഗവേഷണങ്ങളും തെളിയിക്കുന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളില്‍ ഉപയോഗപ്പെടുത്തുന്ന വാക്‌സിനുകള്‍ക്ക് പല രാജ്യങ്ങളിലും നിരോധനമുണ്ട്. വാക്‌സിനുകളുടെ ഗുണനിലവാരവും ഉല്‍പാദനവും കുറ്റമറ്റരീതിയിലാക്കാന്‍ ഓരോ രാജ്യത്തേയും ഗവണ്‍മെന്റുകള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago