HOME
DETAILS

ഡി.പി.ആര്‍ വീണ്ടും തയ്യാറാക്കണം: ബത്തേരി ബൈപ്പാസ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നു

  
backup
September 13 2017 | 03:09 AM

%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a4%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1

സുല്‍ത്താന്‍ ബത്തേരി: ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമായി നിര്‍മിക്കാനുദ്ദേശിക്കുന്ന ബൈപ്പാസ് നടപടി ക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നു.
100 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ബൈപ്പാസിന്റെ ഡി.പി.ആര്‍ എന്‍.എച്ച് പി.ഡബ്ല്യു.ഡി വിഭാഗം ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും എന്‍.എച്ച് അതോറിറ്റി സംഘം നേരിട്ടെത്തി ഡി.പി.ആര്‍ തയ്യാറാക്കിയെങ്കില്‍ മാത്രമേ പാതയുടെ നിര്‍മാണം ആരംഭിക്കുവെന്ന അവസ്ഥയാണിപ്പോള്‍.
ബത്തേരി മാനിക്കുനി എല്‍.ഐ.സി ഓഫിസ് പരിസരത്ത് നിന്നു ആരംഭിച്ച് തിരുനെല്ലിയില്‍ അവസാനിക്കുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്.
നിലവില്‍ ബൈപ്പാസിനുള്ള സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് എന്‍.എച്ച് പി.ഡബ്ല്യൂ.ഡി വിഭാഗം ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ചതായി അധികൃതര്‍ പറഞ്ഞു. 100 കോടി രൂപ ചിലവില്‍ മുപ്പത് മീറ്റര്‍ വീതിയില്‍ നാല് കിലോമീറ്റര്‍ ദൂരമാണ് നിര്‍ദിഷ്ട ബൈപ്പാസിനുള്ളത്. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി 21 ലക്ഷം രൂപയാണ് ചിലവഴിച്ചത്. നിലിവില്‍ 30മീറ്റര്‍ വീതിയില്‍ നാല് കിലോമീറ്റര്‍ ദൂരം ബൈപ്പാസ് നര്‍മിക്കുന്നതിനായി ഏകദേശം 30ഏക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടതായി വരും.
അതേ സമയം ദേശീയപാതയുടെ വീതികൂട്ടലുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനാല്‍ ബൈപ്പാസിന്റെ കാര്യങ്ങള്‍ എന്‍.എച്ച് അതോറിറ്റിയുടെ സംഘം നേരിട്ടെത്തി വീണ്ടും ഡി.പി.ആര്‍ തയ്യാറാക്കണമെന്നാണ് അറിയുന്നത്. അത് എന്ന് നടക്കുമെന്ന് അറിയല്ലെന്നുമാണ് എന്‍.എച്ച് പി.ഡബ്ല്യു.ഡി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ രണ്ടുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച് ബത്തേരിയിലെ ദേശീയപാത ബൈപ്പാസ് നിര്‍മാണം ഇനിയും വൈകുമെന്നതാണ് സത്യം. ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കല്‍ മറ്റ് നടപടിക്രമങ്ങള്‍ അടക്കമാണ് മുന്‍സര്‍ക്കാര്‍ 100 കേടി രൂപ അനുവദിച്ചത്. അതേസമയം ബൈപ്പാസ് പൂര്‍ത്തിയാവുന്നതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago