HOME
DETAILS

അധികൃതരുടെ അനാസ്ഥ തുടരുന്നു: നീലഗിരിയില്‍ ടി.എന്‍.ടി.സി തകര്‍ച്ചയുടെ വക്കില്‍

  
backup
September 13 2017 | 03:09 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8


ഗൂഡല്ലൂര്‍: നീലഗിരിയില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍.
2015 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ 189 കോടി രൂപയാണ് കോര്‍പ്പറേഷന്റെ അധിക ചെലവ്. ഇക്കാലയളവില്‍ 290.87 കോടി രൂപയാണ് വരുമാനം. എന്നാല്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി 479. 21 കോടി രൂപയാണ് കോര്‍പ്പറേഷന്‍ ചെലവഴിച്ചത്. സ്വകാര്യബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ മാത്രമാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. കോര്‍പ്പറേഷന്‍ അധികൃതരുടെ കെടുകാര്യസ്ഥതയാണ് നഷ്ടത്തിന് കാരണമെന്ന ആക്ഷേപം ശക്തമാണ്.
2284 ജീവനക്കാരും 342 ബസുകളുമാണ് ഡിപ്പോ, സബ് ഡിപ്പോകളിലായി ജില്ലയിലുള്ളത്. ഇതില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് 22 ബസുകള്‍ കുറക്കുകയും ചെയ്തു. 178 ഗ്രാമീണ സര്‍വിസുകള്‍, 160 അയല്‍ ജില്ലാ സര്‍വിസുകള്‍, 26 അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ എന്നിങ്ങനെയാണ് നീലഗിരിയിലെ വിവിധ ഡിപ്പോകളില്‍ നിന്നായി നടത്തുന്നത്. ഇതില്‍ മിക്ക ബസുകളും തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലെ ഡിപ്പോകളില്‍ നിന്നുള്ള പഴയ ബസുകളാണ്. കൂടാതെ പുതിയ ബസുകള്‍ ഇറക്കുന്നതിന് പകരം മറ്റു ജില്ലകളിലെ പഴയ ബസുകളാണ് ജില്ലയിലെത്തുന്നത്. ഇതു കാരണം ജില്ലയിലെ ഗ്രാമീണ സര്‍വിസുകള്‍ പാതിവഴിയില്‍ കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്. കൂടാതെ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതിനാല്‍ ബസിലിരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരവധി ട്രിപ്പുകളാണ് ഇത്തരത്തില്‍ ദിവസവും റദ്ദാകുന്നത്. കൂടാതെ ആവശ്യത്തിന് സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇല്ലാത്തതും ട്രിപ്പുകള്‍ മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്.
കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത ടാക്‌സി വാഹനങ്ങള്‍ക്കാണ് അനുഗ്രഹമാകുന്നത്. സമാന്തര സര്‍വിസ് നടത്തുന്ന ടാക്‌സി വാഹനങ്ങള്‍ ലാഭം കൊയ്യുകയാണ്.
ശമ്പള, പെന്‍ഷന്‍ കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഈമാസം 24 മുതല്‍ തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുകയാണ്. ഇതോടെ ജില്ലയിലെ സര്‍വിസുകള്‍ പൂര്‍ണമായും താളം തെറ്റും.
സ്വകാര്യബസ് സര്‍വിസ് ഇല്ലാത്ത ജില്ലയില്‍ ഗ്രാമീണ സര്‍വിസുകളും ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വിസുകളും കാര്യക്ഷമമാക്കിയാല്‍ ലാഭത്തിലെത്തിക്കാമെന്നിരിക്കെ, ഓടിത്തളര്‍ന്ന ബസുകള്‍ സര്‍വിസിനിറക്കി അധികൃതര്‍ അലംഭാവം തുടരുകയാണ്. ജില്ലയിലെ യാത്രാ ക്ലേശം പരിഹരിക്കാനും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ജില്ലയില്‍ സ്വകാര്യ ബസ് സര്‍വിസ് അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ജില്ലയുടെ പൊതു ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago