തെരുവ് നായ കുറുകെ ചാടി; സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരുക്ക്
പള്ളുരുത്തി: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍. കുമ്പളങ്ങി വാട്ടര്‍ ടാങ്കിന് സമീപം പുളിക്കല്‍ ജോസഫ് സ്റ്റാന്‍ലി(കൊച്ചപ്പന്‍)യും ഭാര്യ മറിയാമ്മയുമാണ് പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പള്ളുരുത്തിയിലുള്ള മകളുടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡില്‍ വെച്ച്‌നായകുറുകെ ചാടിയത്. വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്തിരുന്ന മറിയാമ്മ റോഡിലേക്ക് തെറിച് വീണതിനെ തുടര്‍ന്ന് തലയുടെ പിന്‍ഭാഗത്ത് ആഴമായ മുറിവ് ഉണ്ടായിട്ടുണ്ട്. ജോസഫ് സ്റ്റാന്‍ലിയുടെ ഷോളര്‍ എല്ലിന് പൊട്ടലുണ്ട്. കൈകള്‍ക്കും കാലിനും പരുക്കുകള്‍ ഉണ്ട്.
പ്രദേശത്ത് തെരുവ് നായ്ക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തെക്കേ ചെല്ലാനത്ത് വച്ചും സമാനമായ അപകടമുണ്ടായതിനെ തുടര്‍ന്ന് മകനോടപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ റോഡില്‍ തെറിച്ചു വീഴുകയും മരിക്കുകയും ചെയ്തു. തെരുവ് നായ്ക്കള്‍ക്ക് വന്ധീകരണമുള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈകൊള്ളണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."