ശരണ്യയുടെ വിജയത്തിന് ഇരട്ടി മധുരം
ആലക്കോട്: പ്രതീക്ഷിക്കാതെയെത്തിയ രണ്ടു റാങ്കുകളുടെ വിജയ തിളക്കത്തിലാണ് തടിക്കടവ് കരിങ്കയത്തെ ശരണ്യ ശശിധരന്‍. 2014 ല്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ബി.എസ്.സി സുവോളജി പരീക്ഷയില്‍ നേടിയ ഒന്നാം റാങ്കിന്റെ തിളക്കം മായുന്നതിന് മുമ്പാണ് മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്.സി അപ്ലൈഡ് സുവോളജിയില്‍ ഒന്നാം റാങ്കും ഈ മിടുക്കിയെ തേടിയെത്തിയത്. മാംഗളൂര് യൂണിവേഴ്‌സിറ്റിയില്‍ ല്‍ നിന്ന് തന്നെ സുവോളജിയില്‍ ഡോക്ടറേറ്റ് നേടണമെന്നതാണ് ശരണ്യയുടെ ഇപ്പോഴത്തെ ആഗ്രഹം. മാതാപിതാക്കളുടെയും അധ്യാപകരുടെയും നിരന്തര പ്രോത്സാഹനമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ശരണ്യ പറയുന്നു. മംഗളൂരു മൂടബദ്രിയിലെ ആല്‍വാസ് കോളേജില്‍ ലക്ചറര്‍ ആയ ശരണ്യ നല്ലൊരു ചിത്രകാരി കൂടിയാണ്. കരിങ്കയത്തെ വിമുക്ത ഭടനായ വയലില്‍ ശശിധരന്റെയും രമണിയുടെയും മകളാണ്. സഹോദരി ശില്‍പ്പ കാഞ്ഞിരങ്ങാട് ആര്‍ട്‌സ് & സയന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."