ഒടുവില്‍ എം.എല്‍.എ കനിഞ്ഞു: കടയം പാലം പുനര്‍നിര്‍മാണം ഈ വര്‍ഷം തുടങ്ങും
പാലാ: കടയം പാലം പുനര്‍നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. കടയം ജങ്ഷനില്‍ തെങ്ങുംതോട്ടം റോഡിനെ മീനച്ചില്‍ തോടിന് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നാട്ടുകാരുടെ ദീര്‍ഘനാളത്തെ സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഫലമായാണ് പാലത്തിന് അനുമതിലഭിച്ചത്. കെ.എം മാണി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പണിയുന്നത്.
പാലാ-പൊന്‍കുന്നം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഹൈവേയുടെ വീതികൂട്ടുന്നതിനാണ് പാലം പൊളിക്കുന്നതിന് നീക്കം നടന്നത്. നിലവിലുള്ള പാലം പൊളിച്ചുനീക്കുന്നതിനൊപ്പം വീതിയുള്ള പാലം നിര്‍മിക്കുമെന്ന കെ.എസ്.ടി.പി വാഗ്ദാനം നല്‍കിയിരുന്നു.
പിന്നീട് ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷവും പാലം പുനര്‍സ്ഥാപിക്കില്ല എന്ന് അധികൃതരുടെ നിലപാടെടുത്തതോടെ കടയത്ത് വന്‍ജനരോഷം ഉയരുകയും നിരന്തരമായ സമരപരിപാടികള്‍ നടക്കുകയും ചെയ്തിരുന്നു. ജനകീയ സമരവുമായി മുന്നോട്ടു പോയിട്ടും കെ.എസ്.ടി.പി അനുനയ നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് സമരസമിതി കെ.എം മാണി എം.എല്‍.എക്ക് നിവേദനം നല്‍കിയത്.
തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഫണ്ട് അനുവദിച്ച് നിര്‍മാണാനുമതി നല്‍കുകയായിരുന്നു. കടയം വെയിറ്റിങ് ഷെഡിനോട് ചേര്‍ന്നാണ് പുതിയപാലം നിര്‍മിക്കുന്നത്. ഇതിനുള്ള പ്രാരംഭനടപടികള്‍ ഡിസംബറോടെ ആരംഭിക്കും.
നിലവിലുള്ള പാലത്തിന്റെ തൂണുകള്‍ ബലപ്പെടുത്തുന്ന ജോലികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ പാലത്തിന് അഞ്ച് മീറ്റര്‍ വീതിയും 11 മീറ്റര്‍ നീളവുമുണ്ടാവും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
മഴക്കാലത്തിന് ശേഷം നിര്‍മാണം തുടങ്ങും. കെ.എസ്.ടി.പിയുടെ വാഗ്ദാനത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ കടയം-തെങ്ങുംതേട്ടം റോഡ് നാട്ടുകാരുടെ സഹകരണത്തോടെ മറുകരയില്‍ റോഡ് വെട്ടിയെടുത്തിരുന്നു. റോഡിനായി പലരും സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. ഇതിനായി 20 ലക്ഷം രൂപ മതിപ്പുവിലയുളള വസ്തുവരെ പഞ്ചായത്തിന് വിട്ടു കൊടുത്തവരുണ്ട്. തെങ്ങുംതോട്ടം റോഡിന്റെ 200 മീറ്റര്‍ നീളം ഇതിനോടകം പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്തു. 300 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പാലമാണിത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പുതിയ പാലം നിര്‍മ്മിച്ചു തരണമെന്നാവശ്യപ്പെട്ട് കെ.എം.മാണിക്കും മനുഷ്യാവകാശ കമ്മിഷനും നിരവധി നിവേദനങ്ങള്‍ കൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."