HOME
DETAILS
MAL
റോഡ് ഗതാഗത യോഗ്യമാക്കണം: പമ്പ് ഹൗസിലേക്കു യൂത്ത് ലീഗ് മാര്‍ച്ച്
backup
September 13 2017 | 05:09 AM
മുളിയാര്‍: കേരള വാട്ടര്‍ അതോറിറ്റി അധീനതയിലുള്ള ബോവിക്കാനം-ബാവിക്കര റോഡ് ഗതാഗതയോഗ്യമാക്കുക, റോഡ് വെട്ടിപ്പൊളിച്ച് ഭീമന് പൈപ്പുകള്‍ സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, കേരള വാട്ടര്‍ അതോറിറ്റി അധികൃതര്‍ വാക്കുപാലിക്കുക തടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ബാവിക്കര മുസ്ലിം യൂത്ത്ലീഗ് ബാവിക്കര പമ്പ് ഹൗസിലേക്കു മാര്‍ച്ചു നടത്തി.
കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ഖാദര്‍ കുന്നില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, എസ്.എം മുഹമ്മദ്കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി. ഹംസ ചോയ്സ്, അബ്ബാസ് കൊളച്ചപ്പ്, ശാഫി ഹാജി മാളിഗ, ഖാദര്‍ ആലൂര്, കബീര്‍ ബാവിക്കര, ഷാഫി ബാവിക്കര, അഷ്റഫ് ബാവിക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."