ഉപ്പള റെയില്‍വേ ഉപയോക്തൃ സംഗമം
ഉപ്പള: സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ഉപ്പള റെയില്‍വേ സ്റ്റേഷന് പരിസരത്തു നടന്ന റെയില്‍വേ ഉപയോക്തൃ സംഗമം ശ്രദ്ധേയമായി. അഡ്വ. ബാലകൃഷ്ണ ഷെട്ടിയുടെ അധ്യക്ഷതയില്‍ മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. എ.കെ അലി മാസ്റ്റര്‍ കമ്മിറ്റിയുടെ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. പൈവളികെ പ്രസിഡന്റ് ഭാരതി ഷെട്ടി, മീഞ്ച പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കുഞ്ഞി, പാലക്കാട് ഡിവിഷന് റെയില്‍വേയുടെ യൂസേഴ്സ് കോണ്‍സുലേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ആര്. പ്രശാന്ത് കുമാര്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് മുഹമ്മദ് റഫീഖ്, ആര്. രമണന് മാസ്റ്റര്‍, പി.എം കാദര്‍, വിജയ് റായ്, ഹര്‍ഷ കുമാര്‍ ഷെട്ടി, വി.പി ശുക്കൂര്‍ ഹാജി, അബ്ബാസ് ഓണന്ത, എസ്.എം.എ തങ്ങള്‍, എം.ബി യൂസുഫ്, അമീര്‍ മെര്‍ക്കള, കെ.എഫ് ഇഖ്ബാല്‍, ജബ്ബാര്‍ പള്ളം, കുട്ടികൃഷ്ണന്, ബി.എം മുസ്തഫ, കമലാക്ഷ സെക്ഷന്‍ സെന്റര്‍, നാഫി ബപ്പായിത്തൊട്ടി, അസിം മണിമുണ്ട, ഹനീഫ് റെയിന്‍ബോ സംസാരിച്ചു. മുന്‍ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ആള്‍വായി മൂസ ഹാജി, അശോക് കുമാര്‍ ഹൊള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."