ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
ഷൊര്‍ണൂര്‍: നാടെങ്ങും ശ്രീകൃഷ്ണജയന്തി വൈവിധ്യ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ സാധാരണ പൂജകള്‍ക്കു പുറമേ പ്രത്യക പൂജകളും നടന്നു. കുളപ്പുള്ളി എരിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തരുടെ പൂര്‍വാധികം തിരക്ക് അനുഭവപ്പെട്ടു. വിവിധ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ നടന്നു. ഷൊര്‍ണൂര്‍ മേഖലയില്‍ പത്തോളം ശോഭായാത്രകള്‍ പൊതുവാള്‍ ജങ്ഷന്‍ കേന്ദ്രീകരിച്ച് ടൗണിലേക്ക് നീങ്ങി ഷൊര്‍ണൂര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു. കുളപ്പുള്ളി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപതോളം ക്ഷേത്രങ്ങളില്‍ ശോഭായാത്രകള്‍ നടന്നു.
ആനക്കര: ഉണ്ണിക്കണ്ണന്‍മാര്‍ നിരത്തുകളില്‍ നിറഞ്ഞു ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ വര്‍ണാഭമായി. ബാലഗോകുലങ്ങളുടെ ആഭ്യമുഖ്യത്തിലും ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിലും ആഘോഷങ്ങള്‍ നടന്നു. കുമ്പിടി, ഉമമത്തൂര്‍, കൂടല്ലൂര്‍, പട്ടിത്തറ, ആലൂര്‍, തൃത്താല, മേഴത്തൂര്‍, കൂറ്റനാട്, ചാലിശ്ശേരി, നാഗലശ്ശേരി, പെരുങ്കണ്ണൂര്‍, തണ്ണീര്‍ക്കോട്, പടിങ്ങാറങ്ങാടി, കല്ലടത്തൂര്‍, എറവക്കാട്, കപ്പൂര്‍, അമേറ്റിക്കര, കുമരനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാലഗോകുലങ്ങളുടെ ആഭ്യമുഖ്യത്തില്‍ ശോഭയാത്രകള്‍ നടന്നത്.
പഞ്ചാവാദ്യം, നിശ്ചലദൃശ്യങ്ങള്‍, തകില്‍, നാദസ്വരം ശോഭയാത്രക്കളില്‍ അണിനിരന്നു. ശ്രീകൃഷ്ണജയന്തിആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും പ്രഭാഷണങ്ങളും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."