HOME
DETAILS
MAL
ആത്മഹത്യാ പ്രതിരോധം: പരിശീലനത്തില്‍ പങ്കെടുക്കാം
backup
September 13 2017 | 06:09 AM
പാലക്കാട്: ജില്ലാ സാമൂഹികനീതി വകുപ്പ്, പ്രൊഫഷനല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സംഘടനയായ ദിശ , തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ്, പാലക്കാട് മേഴ്സി കോളജ് സംയുക്തമായി 'ആത്മഹത്യാ പ്രതിരോധം' വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. വേള്‍ഡ് സൂയിസൈഡ് പ്രിവെന്‍ഷന്‍ ഡേ ഒബ്സര്‍വേഷന്റെ ഭാഗമായി സെപ്റ്റംബര്‍ 14ന് രാവിലെ 10നാണ് പരിശീലനം.
പാലക്കാട് മേഴ്സി കോളജില്‍ നടക്കുന്ന പരിപാടി ക്രൈം ബ്രാഞ്ച് എസ്.പി വിജയന് ഉദ്ഘാടനം ചെയ്യും.
ജില്ലാ സാമൂഹിക നീതി ഓഫിസര്‍, മാനസികരോഗ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സ്കൂള്‍ കൗണ്‍സലര്‍മാര്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
8182551871 ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496351878, 9495387290.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."