HOME
DETAILS
MAL
പൊതു വിദ്യാലയങ്ങളില്‍ ആധുനിക ലൈബ്രറികള്‍ ഒരുക്കും
backup
September 14 2017 | 01:09 AM
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളില്‍ ആധുനിക ലൈബ്രറി സംവിധാനം ഒരുക്കാനുള്ള പുസ്തക ശേഖരണം കേരളപ്പിറവി ദിനമായ അടുത്ത മാസം ഒന്നിന് ആരംഭിക്കും. 12,000 പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജനകീയ പുസ്തകശേഖരണ യജ്ഞത്തില്‍ പങ്കാളികളാകും. ജനങ്ങളില്‍നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങള്‍ക്കു പുറമെ സ്കൂള്‍ ലൈബ്രറി ഫണ്ടിനൊപ്പം സര്‍ക്കാര്‍ തുകയും ഉപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങും. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.
പാഠപുസ്തകവുമായി ബന്ധപ്പെട്ട റഫറന്‍സ് പുസ്തകങ്ങള്‍ അധ്യാപകര്‍ ഡിജിറ്റലായി സൂക്ഷിക്കും. സംസ്ഥാനത്തെ 1,82,000 അധ്യാപകര്‍ക്ക് ഡിജിറ്റല്‍ ലൈബ്രറിക്ക് ആവശ്യമായ ഉപകരണങ്ങള്‍ സര്‍ക്കാര്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."