HOME
DETAILS

വാഹനാപകടം: 15 കിലോമീറ്റര്‍ അകലെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത

  
backup
September 14, 2017 | 1:51 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-15-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d


അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് മരിച്ച ഗൃഹനാഥന്റെ മൃതദേഹം അപകടസ്ഥലത്തിന് 15 കിലോമീറ്റര്‍ അകലെ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 9-ാം വാര്‍ഡ് കലവൂര്‍ ഹനുമാരു വെളിയില്‍ വാസുദേവന്റെ മകന്‍ സുനിലിന്റെ(46) മൃതദേഹമാണ് ദേശീയ പാതക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ സുനിലിനെ തോട്ടപ്പള്ളി മാത്തേരി ജങ്ഷന് വടക്ക് ഉരിയരി ഉണ്ണിത്തോര്‍ ക്ഷേത്രത്തിനു സമീപം അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഈ സമയം തൊട്ടുപിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികര്‍ അപകടവിവരം സമീപത്തെ ചായക്കടക്കാരനെ അറിയിച്ചു. കബീറെന്ന ചായക്കടയുടമ ഈ വിവരം അമ്പലപ്പുഴ പൊലിസിനു കൈമാറി. 2.40 ഓടെ സ്ഥലത്തെത്തിയ പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ടയാളെയോ വാഹനമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനു ശേഷം അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഇടിച്ച വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗവും ചില്ലുകളും ബംപറിന്റെ ഒരു ഭാഗവും കണ്ടെത്തിയത്. ഇത് കൂടാതെ കുറച്ചകലെ റോഡില്‍ രക്തക്കറയും അപകടത്തില്‍ പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകളും വസ്ത്രങ്ങളും ചെരിപ്പും കണ്ടു കിട്ടി.
ഇതിനിടെ പുലര്‍ച്ചെ അഞ്ച് മണിയോടെ ദേശീയപാതക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം നഗ്‌നമായ മൃതദേഹം കിടക്കുന്നുവെന്ന വിവരം അമ്പലപ്പുഴ പൊലിസിന് കിട്ടി. പുന്നപ്ര പൊലിസ് സ്റ്റേഷന്‍ പരിധിയായതിനാല്‍ ഇവിടെ പുന്നപ്ര പൊലിസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് തിരച്ചറിയല്‍ രേഖയിലുള്ള ആളാണ് മരിച്ചതെന്ന് വ്യക്തമായത്. മൃതദേഹത്തിന്റെ വലതു കക്ഷത്ത് ആഴത്തില്‍ മുറിവും വലതുകാല്‍ മുട്ടിനു താഴെ ഉരഞ്ഞ് അസ്ഥികള്‍ പുറത്തുകാണുന്ന നിലയിലുമായിരുന്നു. ഇടതുകാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്തും ഈ തരത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. തലയുടെ പിന്‍ഭാഗത്തും മുറിവുകളുണ്ടായിരുന്നു. കൊല്ലത്തു നിന്നെത്തിയ സയന്റിഫിക്ക് വിദഗ്ധര്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ലഭിക്കുന്ന പ്രാഥമിക വിവരമെന്ന് പൊലിസ് പറഞ്ഞു. ഇടിച്ച വാഹനത്തിലോ അപകട ശേഷം പിന്നാലെ വന്ന വാഹനത്തിലോ മൃതദേഹം കുരിങ്ങിയതാവാമെന്നാണ് പൊലിസിന്റെ നിഗമനം. ഇലക്ട്രിക്, പ്ലംബിങ് ജോലിക്കാരനായിരുന്ന സുനില്‍ ജോലിക്ക് പോയാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമേ തിരികെ എത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഭാര്യ: സരസമ്മ. മക്കള്‍: സുദേവ്, സുകന്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  17 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  17 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  17 days ago
No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

'15,000' ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ടു'  മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങള്‍ക്ക് വിഷഗുളികകള്‍ വിതരണം ചെയ്തയാള്‍ പിടിയില്‍ 

National
  •  17 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  17 days ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  17 days ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  17 days ago