ദാരുശില്‍പത്തില്‍ പുതിയ പരീക്ഷണങ്ങളുമായി ഉണ്ണികൃഷ്ണന്‍
പാലക്കാട്: വീണുപോകുന്ന മരങ്ങളിലെല്ലാം ശില്‍പങ്ങള്‍ തീര്‍ക്കുകയാണ് കിണാവല്ലൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍. മുറിവേല്‍പ്പിക്കാന്‍ മനസ്സില്ലെങ്കിലും ഓരോ മരത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിനെ അയാള്‍ സ്വപ്നം കാണുന്നു. പുതിയ ശില്‍പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. കഴിയുമെങ്കില്‍ സ്വതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കണം. ലോകത്തെ അറിയപ്പെടുന്നവരുടെയെല്ലാം ശില്‍പങ്ങള്‍ തീര്‍ക്കുമ്പോഴൊന്നും ഉറപ്പില്ലായിരുന്നു അവരെ കാണുമെന്നോ, നേരിട്ട് നല്‍കുമെന്നോ. പാതിവഴിയില്‍ പൂവണിഞ്ഞ സ്വപ്നമായിരുന്നു മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിന്റെ ശില്‍പം അദ്ദേഹത്തെ ഏല്‍പ്പിക്കുകയെന്നത്.
അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വഴി ശില്‍പം കൊടുത്തയക്കുകയായിരുന്നു. കലാമിന്റെ കത്തും അദ്ദേഹം രചിച്ച രണ്ട് പുസ്തകങ്ങളും മറുപടിയായി ലഭിച്ചു. ശില്‍പവേലയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി അദ്ദേഹം ഇവ ഇന്നും സൂക്ഷിക്കുന്നു. മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഓരോ ശില്‍പവും.
ഓരോ മരത്തിനെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ക്കൊപ്പം മരത്തടികള്‍ ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്. കുലത്തൊഴിലായ ആശാരിപ്പണിക്ക് പോകുമ്പോള്‍ രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂറും ചെലവിട്ടാണ് ശില്‍പം കൊത്തിയുണ്ടാക്കുന്നത്. കാണുന്ന സ്വപ്നങ്ങള്‍ എഴുതി സൂക്ഷിക്കുന്ന പതിവുള്ള ഇദ്ദേഹം കണ്ട സ്വപ്നങ്ങള്‍ പുസ്തകരൂപത്തിലാക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."