HOME
DETAILS
MAL
കൊഴുക്കല്ലൂര്‍ ബ്രാന്‍ഡ് അരി വിപണിയില്‍
backup
September 15 2017 | 01:09 AM
മേപ്പയൂര്‍: കൊഴുക്കല്ലൂര്‍ അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ചേര്‍ന്നു രംഗത്തിറങ്ങിയപ്പോള്‍ വിപണിയിലെത്തിയതു രാസകീടനാശിനികള്‍ ഉപയോഗിക്കാത്ത തവിടുകളയാത്ത ചുവന്ന അരി.
കൊഴുക്കല്ലൂര്‍ വയലിലാണ് 15 ഏക്കറില്‍ സൊസൈറ്റി ആറുമാസം മുന്‍പ് നെല്‍കൃഷി തുടങ്ങിയത്. ജ്യോതി ഇനം നെല്‍വിത്താണു കൃഷി ചെയ്തത്. നാടന്‍ രീതിയില്‍ പുഴുങ്ങി ഉണക്കിയെടുത്ത നെല്ല് തവിടുള്ള അരിയാണ് മില്ലില്‍ നിന്നു സംസ്കരിച്ചെടുത്തത്. കിലോയ്ക്കു 65 രൂപയ്ക്ക് സൊസൈറ്റി നേരിട്ടാണു വില്പന നടത്തുന്നതെന്ന് പ്രസിഡന്റ് ടി. സുധീഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."