ത്വലബാകോണ്‍ഫറന്‍സ് ഇന്നുമുതല്‍: വിദ്യാര്‍ഥികളെ സ്വീകരിക്കാനൊരുങ്ങി കരുവാരകുണ്ട് ഖുര്‍ത്വുബ
കരുവാരകുണ്ട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ത്വലബാ കോണ്‍ഫറന്‍സ് ഇന്നു ദാറുന്നജാത്ത് കെ.ടി ഉസ്താദ് കണ്‍വന്‍ഷന്‍ സെന്റര്‍ ഖുര്‍ത്വുബ നഗരിയില്‍ തുടങ്ങും. വൈകിട്ട് മൂന്നിനു ഒ.എം.എസ് തങ്ങള്‍ പതാക ഉയര്‍ത്തും. കെ.ടി ഉസ്താദ് മഖാബറ സിയാറത്തിന് ഒ. കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
ഉദ്ഘാടന സെഷനില്‍ ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനാകും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി. കുഞ്ഞാണി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എ.പി അനില്‍ കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, സാബിഖലി ശിഹബ് തങ്ങള്‍, ഹാശിറലി തങ്ങള്‍, നിയാസലി തങ്ങള്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, സൈദാലി മുസ്‌ലിയാര്‍ മാമ്പുഴ, മൊയ്തീന്‍ ഫൈസി പുത്തനഴി, ഹംസ റഹ്മാനി സംബന്ധിക്കും.
ഏഴിനു നടക്കുന്ന രണ്ടാം സെഷനില്‍ എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷനാകും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്യും. ത്വയ്യിബ് ഫൈസി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, സലീം എടക്കര, ഡോ. ബഷീര്‍ മാസ്റ്റര്‍ സംസാരിക്കും. വിസ്മയ വിരുന്ന് നൗഫല്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫരീദ് റഹ്മാനി മുഖ്യപ്രഭാഷണം നടത്തും. ഖാരിഅ് അനീസ് റഹ്മാന്‍ ഭഡ്ക്കല്‍, സത്താര്‍ പന്തല്ലൂര്‍ സംസാരിക്കും.
നാളെ വിവിധ സെഷനുകളില്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, സി. ഹംസ മേലാറ്റൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, ഡോ. സാലിം ഫൈസി കൊളത്തൂര്‍ പങ്കെടുക്കും. സമാപന സെഷനില്‍ ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷനാകും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തു. ഫൈസി വെള്ളായിക്കോട്, അഹ്മദ് വാഫി കക്കാട്, ഡോ. കെ.ടി ജാബിര്‍ ഹുദവി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, ആഷിഖ് കുഴിപ്പുറം, ആസിഫ് ദാരിമി പുളിക്കല്‍, ഷാഫി മാസ്റ്റര്‍ ആട്ടീരി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, നൗഷാദ് ചെട്ടിപ്പടി, സിദ്ദീഖ് മാസ്റ്റര്‍ ചെമ്മാട്, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സി.പി ബാസിത് ഹുദവി തിരൂര്‍, ഉവൈസ് പതിയാങ്കര സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."