21 വര്‍ഷത്തിനു ശേഷം ജന്മനാട്ടിലേക്കു മടങ്ങാന്‍ സിറിയന്‍ സ്വദേശികള്‍; മുറിവുണങ്ങാത്ത ഓര്‍മകളില്‍ യുഎഇയിലെ സിറിയന്‍ പ്രവാസികള്‍
ദുബൈ: വര്‍ഷങ്ങളോളം അടച്ചിട്ടിരുന്ന സിറിയയിലെ അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായി തുറന്നതിന്റെ പ്രതീക്ഷയിലാണ് സിറിയയിലെ ഒരു വിഭാഗം സിറിയന്‍ പ്രവാസികള്‍. അതേസമയം ആശങ്കയുടെ മനസ്സുമായി കഴിയുന്ന സിറിയക്കാരും ഇവര്‍ക്കിടയിലുണ്ട്. ബശ്ശാറുല്‍ അസദ് ഉപേക്ഷിച്ചു പോയ, സംഘര്‍ഷത്തിന്റെ മുറിവുണങ്ങാത്ത സിറിയയില്‍ ഇനി തങ്ങളെ എന്താണു കാത്തിരിക്കുന്നതെന്ന ഉത്കണ്ഠയാണ് ഇവര്‍ പങ്കുവെക്കുന്നത്.
'നാളെയല്ല, എനിക്ക് ഇന്നുതന്നെ തിരിച്ചുപോകണം' 21 വര്‍ഷം ജന്മനാട്ടില്‍ നിന്ന് മാറി താമസിച്ച സിറിയന്‍ പ്രവാസിയായ 51 കാരനായ ഗസ്സാന്‍ അബൗദ് പറഞ്ഞു. അസദിന്റെ പതനം ഗസ്സനെപ്പോലുള്ള നിരവധി സിറിയക്കാരുടെ മനസസ്സില്‍ പ്രതീക്ഷയുടെ നവോന്മേഷം പകര്‍ന്നിട്ടുണ്ട്.
മിക്ക സിറിയന്‍ പ്രവാസികളും വീട്ടിലേക്കുള്ള പാത സ്വപ്‌നം കണ്ടു കഴിയുകയാണ്. മുന്‍കാലങ്ങളില്‍ ജോര്‍ദാനിലേക്ക് പറന്ന്, അവിടെനിന്ന് സിറിയയിലേക്ക് ഷട്ടില്‍ ബസില്‍ കയറുക എന്നതായിരുന്നു ഏക പോംവഴി. എന്നാലിപ്പോല്‍ ഡമാസ്‌കസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വീണ്ടും പ്രവര്‍ത്തനക്ഷമമായിരിക്കുന്നു. അതിനാല്‍ വീട്ടിലേക്ക് നേരിട്ട് ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നതിനാല്‍ പലരും ആവേശത്തിലാണ്.
പല പ്രവാസികളും വീണ്ടും കുടുംബവുമായി കണ്ടുമുട്ടുന്ന മനേഹര നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്. മടങ്ങിപ്പോകാനുള്ള തിടുക്കം ഇത്രയും കാലം വിദൂരസ്മരണകളുണര്‍ത്തുന്ന ജന്മനാട്ടിലേക്ക് വീണ്ടും പോകാനുമുള്ള ആഗ്രഹം ഇരട്ടിയാക്കുന്നു. ഡിസംബര്‍ 8 ന് ഭരണകൂടം നിലംപൊത്തിയെന്ന പ്രഖ്യാപനത്തിന് ശേഷം യു.എ.ഇയിലെ സിറിയന്‍ പ്രവാസികള്‍ വികാരങ്ങളുടെ വേലിയേറ്റത്തിലാണ്.
'ഞങ്ങള്‍ക്കിപ്പോള്‍ നാട്ടിലേക്ക് ഒരു ഫ്‌ലൈറ്റ് ബുക്ക് ചെയ്യാം എന്ന ചിന്ത എന്നെ ഞെട്ടിക്കുന്നു,' ഗസ്സന്റെ മകന്‍ അഹമ്മദ് പറഞ്ഞു. 13 വര്‍ഷത്തിന് ശേഷം ഡമാസ്‌കസിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് വ്യാഴാഴ്ച ഖത്തര്‍ എയര്‍വേസ് വെളിപ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ ആരംഭിക്കും.
വിമാനത്താവളം വീണ്ടും തുറന്ന ശേഷം ചൊവ്വാഴ്ച സിറിയന്‍ അറബ് എയര്‍ലൈന്‍സ് വിമാനം ഡമാസ്‌കസില്‍ നിന്ന് 145 സിറിയന്‍ യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ടതായി സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."