ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി
അമ്പലപ്പുഴ: ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി.ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അജുമല്‍ ഹസന് (25) ആണ് മര്‍ദ്ദനമേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസംരാത്രി 9 മണിയോടെ ദേശീയ പാതയില്‍ കരൂര്‍ ജംഗ്ഷനു സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം അജുമലിനെ ഇരുമ്പുവടി കൊണ്ട് അക്രമിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കാക്കാഴം വണ്ടാനം ഭാഗങ്ങളില്‍ സി.പി .എം ,എസ്.ഡി.പി .ഐ സംഘര്‍ഷം നടന്നിരുന്നു.ഇതേ തുടര്‍ന്ന് നാലുപേര്‍ക്ക് മര്‍ദനവുമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വളഞ്ഞ വഴിയില്‍ നടന്ന പ്രകടനത്തിനും യോഗത്തിനും ശേഷം മടങ്ങുമ്പോഴാണ് അജ്മല്‍ ഹസന് മര്‍ദനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് പുറക്കാട് റസിയ മന്‍സിലില്‍ മുഹമ്മദ് റാഷിദ് (24) വണ്ടാനം വൃക്ഷ വിലാസം തോപ്പില്‍ അനസ് (29) എന്നിവരെ അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."