രമേശിനെ ഫോണ്‍ വിളിച്ച് പുറത്തിറക്കിയതല്ലെന്ന് പൊലിസ്
മുക്കം: പരുക്കേറ്റ രമേശിനെ വീട്ടില്‍നിന്നു ഫോണ്‍ വിളിച്ചിറക്കിയതല്ലെന്ന് പൊലിസ്. ബുധനാഴ്ച രാത്രി ഒരുമണിക്ക് രമേശിനെ ഫോണ്‍ വിളിച്ച് വീട്ടില്‍ നിന്ന് ഇറക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പൊലിസിന് നല്കിയ മൊഴി. അങ്ങിനെയെങ്കില്‍ രാത്രി ഒരുമണി സമയത്ത് ഇയാള്‍ എന്തിന് പുറത്തുപോയെന്ന ചോദ്യമാണ് പൊലിസ് ഉന്നയിക്കുന്നത്.
അതേസമയം രമേശ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലിസ് പറയുന്നു. ഫോണ്‍ വിളിച്ചാണ് ഇയാളെ പുറത്തിറക്കിയതെങ്കില്‍ ആ കാള്‍ പിന്തുടര്ന്ന് പ്രതിയെ പിടികൂടാമായിരുന്നു.
എന്നാല്‍ ഇദ്ദേഹത്തിന്റെ കാളുകള്‍ പരിശോധിച്ച പൊലിസ് ഇതില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുപയോഗിക്കുന്ന ഫോണുകള്‍ നേരത്തെ പൊലിസ് പരിശോധിച്ചിരുന്നു. സംഭവദിവസം വീട്ടിലെത്തിയ അന്വേഷണ സംഘത്തോടു രമേശിന്റെ വീട്ടുകാര്‍ പറഞ്ഞത് ഒരു മണിയോടെ ആരോ ഫോണ്‍ ചെയ്ത് പുറത്തിറക്കിയതാണ് എന്നായിരുന്നു. ഇതോടെ അന്വേഷണം ഇദ്ദേഹത്തിന്റെ ബന്ധുക്കളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."