നെല്‍കതിരുകളാല്‍ പുതുചരിതം രചിക്കാനൊരുങ്ങി ചേന്ദമംഗല്ലൂര്‍ ദേശം
ചേന്ദമംഗല്ലൂര്‍: വെസ്റ്റ് ചേന്ദമംഗല്ലൂര്‍ പാടത്തും നെല്‍ച്ചെടികളുടെ പച്ചപ്പരവതാനി വിരിക്കാന്‍ നാട്ടുകാര്‍. മുന്‍പ് ചേന്ദമംഗല്ലൂരില്‍ സോളിഡാരിറ്റി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഒന്നരയേക്കര്‍ പാടത്ത് ഞാറ് നടീല്‍ ഉത്സവം നടന്നതിന് പിന്നാലെയാണ് വെസ്റ്റ് ചേന്ദമംഗല്ലൂരില്‍ കര്‍ഷക കൂട്ടായ്മ ഞാറ് നട്ട് നെല്‍കൃഷി ആരംഭിക്കുന്നത്.
ആറ്റുപുറം, പൊറ്റശ്ശേരി ഭാഗങ്ങളിലും നെല്‍കൃഷി ആരംഭിക്കുവാനും പദ്ധതിയുണ്ട്. ആദായകരമായ കമുക്, വാഴ തുടങ്ങിയ കൃഷികള്‍ ഒഴിവാക്കിയാണ് ഒറ്റക്കും കൂട്ടായും ഇവിടുത്തെ നെല്‍പാടങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ മുന്നേറ്റമുണ്ടാവുന്നത്. ഈ ഭാഗങ്ങളില്‍ പത്തേക്കറയോളം പാടമാണ് ജൈവ നെല്‍കൃഷിക്കായി ഒരുക്കിയിരിക്കുന്നത്.
ഒതയമംഗലം മഹല്ല് കമ്മിറ്റി, പ്രവാസി കൂട്ടായ്മകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ നെല്‍കൃഷിക്കായി രംഗത്തിറങ്ങുകയും നെല്‍കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, സമ്മാനങ്ങള്‍, പണിയായുധങ്ങള്‍, ജൈവവളം, ജൈവ കീടനാശിനികള്‍, മുന്തിയയിനം വിത്തുകള്‍ തുടങ്ങിയവ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്.
വെസ്റ്റ് ചേന്ദമംഗല്ലൂല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍ രക്ഷാധികാരിയും ചന്ദ്രന്‍ കൊരങ്ങാപറമ്പില്‍ ചെയര്‍മാനും കുഞ്ഞാമു അമ്പലത്തിങ്ങല്‍ കണ്‍വീനറുമായ ജനകീയ നെല്‍കര്‍ഷക സമിതിയാണ് വാഴകൃഷി നടക്കുന്ന പാടം വില കൊടുത്തു വാങ്ങി നെല്‍കൃഷി ആരംഭിച്ചത്.ഞാറ് നടീല്‍ ചടങ്ങ് മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ ശഫീഖ് മാടായി, ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. അയ്യൂബ് ചോയി മഠത്തില്‍, ചന്ദ്രന്‍ കൊരങ്ങാപറമ്പില്‍, ടി.കെ പോക്കുട്ടി, മൊയ്തീന്‍ അക്കരടത്തില്‍, എം.ടി. ഹക്കീം, കെ.ടി. അബ്ദുറഹിമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."