മാധ്യമപ്രവര്‍ത്തകരുടെ അവകാശികള്‍ക്ക് കുടിശ്ശിക സഹിതം പെന്‍ഷന്‍ നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അവകാശികള്‍ക്ക് വര്‍ഷങ്ങളായി നല്‍കാതിരിക്കുന്ന ആശ്രിതപെന്‍ഷന്‍ കുടിശിക സഹിതം ഉടന്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.ധനവകുപ്പിന് ബുദ്ധിമുട്ടുണ്ടെന്ന് കരുതി നിയമപരമായി ലഭിക്കേണ്ട ആനുകൂല്യം തടയുന്നത് ന്യായീകരിക്കാനാവില്ലെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന് നിയമപ്രകാരമുള്ള പെന്‍ഷന്‍ വാങ്ങിയിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ മരിക്കുമ്പോള്‍ അവരുടെ അവകാശികള്‍ക്ക് 2013 മാര്‍ച്ച് വരെ യഥാര്‍ഥ പെന്‍ഷന്റെ 50 ശതമാനം കണക്കാക്കി പെന്‍ഷന്‍ നല്‍കിയിരുന്നു. എന്നാല്‍ 2013 ഏപ്രില്‍ മുതല്‍ അവകാശികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാതായി. 1993 ലെ സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങികൊണ്ടിരിക്കുന്ന ഒരാള്‍ മരിച്ചാല്‍ 50 ശതമാനം കുടുംബ പെന്‍ഷന്‍ ലഭിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു. എന്നാല്‍ പത്രമാധ്യമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ നല്‍കുന്നത് കനത്ത സാമ്പത്തിക ബാധ്യതയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനവകുപ്പിന്റെ എതിര്‍പ്പ് കാരണമാണ് 2013 ഏപ്രില്‍ മുതല്‍ ആശ്രിത പെന്‍ഷന്‍ പദ്ധതി വര്‍ധിപ്പിച്ച് നല്‍കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെന്‍ഷന്‍ പദ്ധതി ചട്ടം 5(2) പ്രകാരം സര്‍ക്കാര്‍ വിഹിതത്തോടൊപ്പം പത്രപ്രവര്‍ത്തകരുടെയും പത്രം ഉടമകളുടെയും സംഭാവന കൂടി ചേര്‍ത്താണ് പെന്‍ഷന്‍ നിധി രൂപീകരിച്ചിരിക്കുന്നത്. പെന്‍ഷന്‍ നിധി കുറഞ്ഞുപോയതുകൊണ്ടോ കിട്ടാത്തതുകൊണ്ടോ ആശ്രിത പെന്‍ഷന്‍ നല്‍കാതിരിക്കുന്നത് ശരിയല്ല. പത്രപ്രവര്‍ത്തകന്‍ ജോലി ചെയ്തിരുന്ന കാലത്ത് അംശാദായം അടയ്ക്കുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ആശ്രിത പെന്‍ഷന്‍ നല്‍കാതിരിക്കുന്നത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. പത്രപ്രവര്‍ത്തക അവകാശി പെന്‍ഷന്‍ ലഭിക്കാനുള്ളവര്‍ക്ക് കുടിശ്ശിക സഹിതം തുക അടിയന്തരമായി ലഭ്യമാക്കണമെന്ന് കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ക്കും ധനസെക്രട്ടറിക്കും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."