HOME
DETAILS

സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം: സുമിത്ര മഹാജന്‍

  
backup
September 17, 2017 | 11:40 PM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8

കൊച്ചി: സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. ഏതൊരു പ്രശ്‌നവും സഹിഷ്ണുതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കുള്ളതിനാല്‍ പുരുഷന്മാരുടെ പിന്നിലല്ല നില്‍ക്കേണ്ടത്. അവരോടൊപ്പം തന്നെനിന്ന് മുന്നോട്ടുപോകാന്‍ കഴിയണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച മാതൃശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും കരുത്തും സ്ത്രീകള്‍ക്കുള്ളതിനാല്‍ അതിനായി അവര്‍ മുന്നിട്ടിറങ്ങണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയണം. തെറ്റായ രീതിയില്‍ ഭര്‍ത്താവ് പണം സമ്പാദിച്ചാല്‍പ്പോലും അത് തെറ്റാണെന്ന് പറയാന്‍ കഴിയുന്നവരായിരിക്കണം സ്ത്രീകളെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ശാന്ത എസ്. പിള്ള അധ്യക്ഷയായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ചടങ്ങില്‍ ആദരിച്ചു. തിരുവനന്തപുരം ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ പ്രഭാഷണം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ഇസ്റാഈൽ - അമേരിക്കൻ ആക്രമണം; കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ വ്യാപകമായി നിർത്തിവച്ചു വിമാനകമ്പനികൾ

International
  •  6 days ago
No Image

തെളിവുകളില്ല; ബസ്സില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ അധ്യാപകനെ കോടതി വെറുതെവിട്ടു

crime
  •  6 days ago
No Image

സഊദിയിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിര്‍ദേശം; അ‍ടിയന്തര ഹെൽപ്പ് ലൈന്‍ നമ്പറുകൾ പുറത്തിറക്കി 

International
  •  6 days ago
No Image

ഇറാനിലെ സ്കൂൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 40 ആയി

International
  •  6 days ago
No Image

കൊച്ചിയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി സിയാല്‍ 

Kerala
  •  6 days ago
No Image

ഇറാനും യു.എസും തമ്മിലുള്ള വാക്ക് പോര് പൊരിഞ്ഞ യുദ്ധത്തിലെത്തുമ്പോൾ; ഇറാന്റെയും ഇസ്റാഈലിന്റെയും സൈനിക ശേഷി ഇങ്ങനെ

International
  •  6 days ago
No Image

മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; ആശങ്ക വേണ്ട, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

uae
  •  6 days ago
No Image

യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ബഹ്റൈനിലെ ജുഫൈറിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  6 days ago
No Image

ഇറാന്റെ മിസൈൽ ആക്രമണം; ദുബൈയിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം

uae
  •  6 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Kerala
  •  6 days ago