HOME
DETAILS

പെട്രോള്‍ വില ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി

  
backup
September 18, 2017 | 1:07 PM

petrol-price-should-be-brought-under-gst-dharmendra-pradhan

അമൃത്‌സര്‍: പെട്രോള്‍ വില ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിലപാടെടുത്ത് കേന്ദ്ര ഇന്ധന മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ക്രമാതീതമായി പെട്രോള്‍ വില ഉയരുന്നതിനെപ്പറ്റി ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

''ഏക പരിഹാരം ജി.എസ്.ടി മാത്രമാണ്, എല്ലാ പെട്രോളിയം ഉല്‍പന്നങ്ങളും അതിനു കീഴില്‍ വരണം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരുകളോടും ജി.എസ്.ടി കൗണ്‍സിലിനോടും ആലോചിക്കാന്‍ ആവശ്യപ്പെടും''- അദ്ദേഹം പറഞ്ഞു.

പെട്രോള്‍ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാനും നിലപാടു വ്യക്തമാക്കിയത്.

''ഡല്‍ഹിയില്‍ പെട്രോളിന് 70 രൂപയാണ് വില. മുംബൈയില്‍ 80 രൂപയും. ജി.എസ്.ടിക്കു കീഴില്‍ വരികയാണെങ്കില്‍ രണ്ടു സ്ഥലത്തും 38 രൂപയ്ക്ക് പെട്രോള്‍ ലഭിക്കും''- അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

നിലവില്‍ പെട്രോളിന് കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയും, സംസ്ഥാന സര്‍ക്കാരിന്റെ വാറ്റും ഡീലര്‍മാരുടെ കമ്മിഷനുമാണ് ചുമത്തുന്നത്. ജി.എസ്.ടിക്കു കീഴില്‍ വന്നാല്‍ നികുതി 12 ശതമാനം മാത്രമാവുകയും ലിറ്ററിന് 70 രൂപയില്‍ നിന്ന് 38 രൂപയായി കുറയുകയും ചെയ്യും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തം: ബഹിഷ്‌കരണ ബോര്‍ഡുകളെ അംഗീകരിച്ച കോടതി നടപടിയില്‍ പ്രതിഷേധം

National
  •  7 days ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനമിറങ്ങിയ യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  7 days ago
No Image

വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

National
  •  7 days ago
No Image

എസ്.ഐ.ആർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; വോട്ടർമാർ ചെയ്യേണ്ടത് ഇതെല്ലാം

Kerala
  •  7 days ago
No Image

എസ്.ഐ.ആർ; വോട്ടറെത്തേടി വീട്ടിലെത്തും; സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും

Kerala
  •  7 days ago
No Image

53 കേസുകളിൽ പ്രതിയായ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു; തൃശൂരിൽ വ്യാപകമായ തിരച്ചിൽ

crime
  •  7 days ago
No Image

സൗദിയില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  7 days ago
No Image

ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

Kerala
  •  7 days ago
No Image

ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ

International
  •  7 days ago