HOME
DETAILS

ശരീഅത്ത് സമ്മേളനം വിജയിപ്പിക്കുക: സമസ്ത

  
backup
September 18, 2017 | 11:34 PM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf


കോഴിക്കോട്: സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 23-ന് ശനിയാഴ്ച കോഴിക്കോട് സമസ്ത അങ്കണത്തിലെ ശംസുല്‍ ഉലമാ നഗറില്‍ നടത്തുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്ഘടകങ്ങളും അഭ്യര്‍ഥിച്ചു. മുത്വലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമൂഹത്തിലുണ്ടാകുന്ന തെറ്റായ ധാരണകളെ ദൂരീകരിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലുകളെ പ്രതിരോധിക്കുന്നതിനുമായാണ് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്.
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത), സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഉമര്‍ ഫൈസി മുക്കം (എസ്.എം.എഫ്),സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (എസ്.വൈ.എസ്), സി.കെ.എം. സ്വാദിഖ് മുസ്്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (എസ്.കെ.ജെ.എം), ഉമര്‍ മുസ്്‌ലിയാര്‍ കൊയ്യോട്, നാസര്‍ ഫൈസി കൂടത്തായി (ഖുത്വബാ) സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍ (എസ്.കെ.എസ്.എസ്.എഫ്) തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചത്.
സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ (വിവാഹം, വിവാഹ മോചനം), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (പ്രബോധനത്തിന്റെ അതിര്), അബ്ദുസമദ് പൂക്കോട്ടൂര്‍ (ശരീഅത്ത് സംരക്ഷണം വിശ്വാസിയുടെ ബാധ്യത), ഓണംപിള്ളി മുഹമ്മദ് ഫൈസി (ശരീഅത്തും ഭരണഘടനയും) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
കോഴിക്കോട്ട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, സി.എച്ച് മഹ്്മൂദ് സഅദി, ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, എം.സി.മായിന്‍ഹാജി,നാസര്‍ ഫൈസി കൂടത്തായി, അഹമ്മദ് തെര്‍ളായി പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിലെ ചരിത്രനേട്ടത്തിൽ ഇനി ഒന്നാമൻ

Cricket
  •  3 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  3 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  3 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  3 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  3 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  3 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  3 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  3 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  3 days ago