1464 ഓണച്ചന്തകളുമായി സപ്ലൈകോ
തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയും മുന്നൊരുക്കം തുടങ്ങി. 1464 ഓണച്ചന്തകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറക്കുക. തിരുവനന്തപുരം മേഖലയില്‍ രണ്ട് മെഗാ ഫെയറുകള്‍, 12 താലൂക്ക് ഫെയറുകള്‍, 11 ഓണച്ചന്തകള്‍, ഒരു സ്‌പെഷല്‍ ഓണം ഫെയര്‍, കോട്ടയം മേഖലയില്‍ മെഗാ ഫെയര്‍, 16 താലൂക്ക് ഫെയര്‍, ഏഴ് ഓണച്ചന്തകള്‍, മാവേലി സ്റ്റോര്‍ ഇല്ലാത്ത ഇടുക്കിയില്‍ അഞ്ച് പഞ്ചായത്തുകളില്‍ മൊബൈല്‍ മാവേലിസ്റ്റോര്‍ വഴി ഓണച്ചന്തകള്‍, എറണാകുളം മേഖലയില്‍ രണ്ട് മെഗാ ഫെയറുകള്‍, അഞ്ച് താലൂക്ക് ഫെയറുകള്‍, ഒരു സ്‌പെഷല്‍ ഫെയര്‍, പാലക്കാട് മേഖലയില്‍ മൂന്ന് മെഗാഫെയര്‍, 19 താലൂക്ക് ഫെയറുകള്‍, 15 ഓണച്ചന്തകള്‍, കോഴിക്കോട് മേഖലയില്‍ നാല് മെഗാ ഫെയറുകള്‍, 15 താലൂക്ക് ഫെയറുകള്‍ ,15 ഓണച്ചന്തകള്‍, മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്രത്യേക മിനി ഫെയറുകള്‍ എന്നിവ ഉള്‍പ്പെടെ 1464 ഓണച്ചന്തകളാണ് സംസ്ഥാനത്ത് നടത്തുക.
സപ്ലൈകോ നടപ്പാക്കുന്ന കര്‍മപരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും സംയുക്ത യോഗത്തില്‍ ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ വിലക്കുറവില്‍ പരമാവധി സ്ഥലങ്ങളില്‍ ലഭ്യമാക്കാന്‍ കര്‍മപദ്ധതി തയാറാക്കി. സപ്ലൈകോ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി മന്ത്രി പി. തിലോത്തമന്‍ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."