യു.എന്‍ ശേഷിക്കൊത്ത് പ്രവര്‍ത്തിക്കുന്നില്ല: ട്രംപ്
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ അതിന്റെ സാധ്യതയ്ക്കും ശേഷിക്കുമൊത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം യു.എന്നില്‍ തന്റെ കന്നി പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തു നടന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഉദ്യോഗവൃന്ദത്തെ പരിഗണിക്കുന്നതിനു പകരം ജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. എല്ലാ കാര്യത്തിലും രാജ്യങ്ങള്‍ തുല്യമായ ചെലവു വഹിക്കാന്‍ തയാറാകണം. ലോകത്തെ സമാധാനപാലനത്തിനായി അമേരിക്കയ്ക്കു മാത്രം 25 ശതമാനം ചെലവു വഹിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എന്‍ ജനറല്‍ അസംബ്ലിക്കു മുന്നോടിയായാണ് ഇന്നലെ ഭരണ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് ലോക രാഷ്ട്രത്തലവന്മാരുടെ യോഗം ചേര്‍ന്നത്. ജനറല്‍ അസംബ്ലിയില്‍ ഉ.കൊറിയ, ഇറാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ വിശദമായ പ്രഭാഷണമുണ്ടാകുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."