HOME
DETAILS

മഴയില്‍ നശിച്ചത് 36.8 ഹെക്ടര്‍ നെല്‍കൃഷി ഇരിട്ടിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

  
backup
September 19 2017 | 06:09 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-36-8-%e0%b4%b9%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0

 


കണ്ണൂര്‍: മൂന്നു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ ജില്ലയില്‍ വ്യാപക നാശം. പ്രാഥമിക കണക്കെടുപ്പ് പ്രകാരം വിവിധ സ്ഥലങ്ങളിലായി 36.8 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. 6,530 കുലച്ചവാഴ, 1,640 കുലയ്ക്കാത്ത വാഴ, 300 കവുങ്ങ്, 10 തെങ്ങ്, 25 റബര്‍ മരങ്ങള്‍ എന്നിവ പാടെ നശിച്ചു. കീഴല്ലൂരിലാണ് നെല്‍കൃഷിക്ക് കൂടുതല്‍ നാശമുണ്ടായത്. 15 ഹെക്ടര്‍. ധര്‍മടത്ത് എട്ട് ഹെക്ടറും കുറുമാത്തൂരില്‍ അഞ്ച് ഹെക്ടറും നെല്‍കൃഷി നശിച്ചു. പാട്യം, മട്ടന്നൂര്‍ ഭാഗങ്ങളിലാണ് വാഴകൃഷി കൂടുതലായി നശിച്ചത്. ആകെ 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഉദയഗിരിയില്‍ രമണന്‍ കല്ലുകുന്നേലിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പാനൂരില്‍ ചതുപ്പേരി സരോജിനിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ഉരുവച്ചാലില്‍ നെല്‍കൃഷി വ്യാപകമായി നശിച്ചു. പെരിഞ്ചേരി പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള നെല്‍കൃഷിയാണ് നശിച്ചത്. നീര്‍വേലി, പഴശ്ശി, കാഞ്ഞില്ലേരി എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി.
പെരളശേരിയില്‍ വീടിന് മുകളില്‍ മരം പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു. മാവിലായി ഒടുങ്ങോട് മുട്ടയറക്കല്‍ പള്ളിക്ക് സമീപമുള്ള ആലേരിക്കണ്ടി സുബൈദയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കണ്ണൂര്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി.
ഇരിട്ടി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ അപകടാവസ്ഥയിലായി. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി നിരവധി പാലങ്ങള്‍ വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. വട്ട്യാംതോട്, മാട്ടറ, മണിക്കടവ്, വയത്തൂര്‍ പാലങ്ങളില്‍ വെള്ളംകയറി. കെ.എസ.്ടി.പി നവീകരണം തുടരുന്ന തലശ്ശേരി വളവുപാറ റോഡില്‍ കീഴൂര്‍ കാമ്യാടിനടുത്ത് മതിലിടിഞ്ഞ് ടി.കെ പവിത്രന്റെ വീട് അപകടാവസ്ഥയിലായി. റോഡ് വളവുനിവര്‍ത്തി വീതികൂട്ടല്‍ പ്രവൃത്തി നടക്കുകയാണിവിടെ. കെ.എസ്.ടി.പി അധികൃതരെത്തി വീട് പരിസരം കെട്ടി സുരക്ഷിതമാക്കുമെന്ന് അറിയിച്ചു. പെരിങ്കരിയിലെ ചെങ്ങണശേരി തോമസിന്റെ വീട്ടുമതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണ് വീട് അപകട ഭീഷണിയിലായി.
അയ്യന്‍കുന്ന് മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി. ഇരിട്ടി, ബാവലി പുഴകള്‍ കരകവിഞ്ഞൊഴുകി. തലശേരി-മൈസൂരു അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരം റോഡ് മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മരം കടപുഴകി വീണ് ഗതാഗത സ്തംഭനം ഉണ്ടാക്കി. മലയോരത്തേക്കുള്ള ബസ് സര്‍വിസുകള്‍ പലതും വെട്ടിക്കുറച്ചു. സര്‍ക്കാറിന്റെ മുന്‍കരുതല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്കോഫിസില്‍ മഴക്കെടുതി നിരീക്ഷിക്കാന്‍ റവന്യൂ ഉന്നതതല വിഭാഗം സംവിധാനമൊരുക്കി. ദുരന്ത നിവാരണത്തിന് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതായി തസില്‍ദാര്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. ഫോണ്‍ 0490 2494910. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും മറ്റ് ആദിവാസി കോളനികളിലും മഴ ദുരിതം നിരീക്ഷിച്ച് ഉടന്‍ സഹായമെത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരിക്കൂറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു ചാലോട്-ഇരിക്കൂര്‍ റോഡില്‍ ആയിപ്പുഴയില്‍ മണ്ണിടിഞ്ഞത്. 20 മീറ്റര്‍ ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞത്. ഭീമന്‍ പാറകളും റോഡില്‍ പതിച്ചു. നാട്ടുകാരും പൊലിസും മട്ടന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ജെ.സി.ബി ഉപയോഗിച്ച് കല്ലും മണ്ണും നീക്കിയതിന് ശേഷമാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ഇരിക്കൂര്‍ പുഴ നിറഞ്ഞുകവിഞ്ഞു. നെടുവള്ളൂരില്‍ റോഡ് തകര്‍ന്നു. ചേടിച്ചേരി കിടാരി വയല്‍, വള്ളുവയല്‍, ചേടിച്ചേരി വയല്‍ എന്നിവിടങ്ങളിലും കൃഷിനാശമുണ്ടായി.
തലശ്ശേരി വടക്കുമ്പാട് പോസ്റ്റോഫിസ് ബസ് സ്റ്റോപ്പിനടുത്തുള്ള ഇരുനില കെട്ടിടം തകര്‍ന്നു. ഞായറാഴ്ച അര്‍ധരാത്രിയാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയും മധ്യഭാഗത്തുള്ള ഭിത്തിയും തകര്‍ന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറിയും സുന്നി സ്റ്റെന്റും തകര്‍ന്നിട്ടുണ്ട്. സമീപത്തുള്ള വടക്കുമ്പാട് പോസ്റ്റ് ഓഫിസ് കെട്ടിടവും അപകട ഭീഷണിയിലാണ്. വടക്കുമ്പാട്ടെ പി.കെ സുധീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
ചക്കരക്കല്ലില്‍ പൊതുവാച്ചേരി പാറേക്കുണ്ടിലെ തയ്യില്‍ വീട്ടില്‍ അനസിന്റെ പറമ്പിലെ മതില്‍കെട്ട് തകര്‍ന്നു വീണു. എട്ടു മീറ്ററോളം ഉയരത്തില്‍ കെട്ടിയ മതില്‍ക്കെട്ട് തകര്‍ന്നതോടെ പുതുതായി നിര്‍മിക്കുന്ന വീട് അപകടാവസ്ഥയിലായി.
പാപ്പിനിശ്ശേരി കോലത്ത്‌വയല്‍ പ്രദേശത്തെ പല വീടുകളും വെള്ളത്തിലായി. ഒഴുകിയെത്തുന്ന വെള്ളം ഒലിച്ചുപോകാന്‍ ആവശ്യമായ ഓവുചാലില്ലാത്തതാണ് വെള്ളം കെട്ടിനില്‍ക്കുന്നതിന് കാരണം.
തളിപ്പറമ്പ് വടക്കാഞ്ചേരിയില്‍ മതില്‍ തകര്‍ന്നു വീണ് നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന് കേടുപാടുകള്‍ സംഭവിച്ചു. വടക്കാഞ്ചേരി വായനശാലക്കു സമീപത്തെ പാലക്കാടന്‍ ചന്ദ്രന്റെ വീടിനാണ് മതില്‍ തകര്‍ന്നു വീണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. സണ്‍ഷേഡിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. ചുവരുകള്‍ക്ക് വിള്ളല്‍ വീണു. അപകടത്തിനു മുന്‍പ് ഇവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. സമീപത്തുളള പാലക്കാടന്‍ കണ്ണന്റെ വീടിനും ഭീഷണിയായി. കണ്ണന്റെ വീടിന്റെ മുറ്റം തകര്‍ന്ന് വീട് ഇടിയുന്ന അവസ്ഥയിലാണ്.
ആലക്കോട് മേഖലയില്‍ പുഴകളും തോടുകളും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. രയരോം പത്തായക്കുണ്ടില്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ വെള്ളംകയറി. കാര്‍ത്തികപുരം ടൗണിലെ പഴയ പാലം വെള്ളത്തിനടിയിലായി. രയരോം പരപ്പ റോഡില്‍ മെക്കാഡം ടാറിങ് തുളച്ച് ഉറവ പുറത്തേക്ക് തള്ളുന്നത് റോഡിന്റെ തകര്‍ച്ചക്ക് കാരണമായി. പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നു കല്ലും മണ്ണും ഒഴുകിയെത്തി പലയിടത്തും ഗതാഗതം തടസപ്പെട്ടു. തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. മഴ കനത്തതോടെ കാപ്പിമല, മഞ്ഞപ്പുല്ല്, പാത്തന്‍പാറ, കരാമരം തട്ട് പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  5 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  5 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  5 days ago