കിറ്റെക്‌സിന്റെ കണക്കുകളെല്ലാം സുതാര്യം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇ.ഡി നോട്ടിസ് നിഷേധിക്കാതെ സാബു എം ജേക്കബ്
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് ലഭിച്ചതിനു പിന്നാലെയാണ് എന്‍.ഡി.എയില്‍ ചേര്‍ന്നതെന്ന വാര്‍ത്ത തള്ളി ട്വന്റി ട്വന്റി നേതാവും കിറ്റെക്സ് എംഡിയുമായ സാബു ജേക്കബ്. അതേസമയം, ഇ.ഡി നോട്ടിസ് ലഭിച്ചുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിദേഷ വിനിമയ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തിലധികം കയറ്റുമതിക്കാര്‍ക്ക് നല്‍കിയ സാധാരണ നോട്ടിസ് മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
കിറ്റെക്സ് ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ നികുതി വെട്ടിപ്പോ നടത്തിയിട്ടില്ല. ഇഡി ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തത്.ഇന്നുവരെ ആരും കിറ്റെക്സിനെതിരെ ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ല. ഇന്ന് ചില ചാനലുകള്‍ രാഷ്ട്രീയ പ്രേരിതമായി വാര്‍ത്ത നല്‍കുകയാണ്. ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനത്തെ നശിപ്പിക്കാനായാണ് ഈ രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇ.ഡിയുടെ പേര് പറഞ്ഞ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നോട്ടിസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചാനലിനെതിരെ നാളെ പത്തുമണിക്കുള്ളില്‍ നിയമനടപടി സ്വീകരിക്കും. ടെലികാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നല്‍കും. ഇഡി പോലുള്ള ഡിപ്പാര്‍ട്ട്മെന്റില്‍ ഇതുപോലെ വ്യാജവിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ സമ്മര്‍ദ്ദത്തിന് സാബു എം ജേക്കബ് വഴങ്ങുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. സാബു എം.ജേക്കബിന്റെ കമ്പനിക്കെതിരെ ഇ.ഡി രണ്ട് തവണ നോട്ടിസ് നല്‍കിയിരുന്നു.
Kitex Group Managing Director and Twenty20 leader Sabu M. Jacob has dismissed reports linking his entry into the NDA with the receipt of an Enforcement Directorate (ED) notice, while confirming that his company did receive a notice from the agency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."