ഒമാനില്‍ ക്യൂബ്‌സാറ്റ് ഉപഗ്രഹ പദ്ധതി ആരംഭിച്ചു
ഒമാന്‍: ഒമാനില്‍ ക്യൂബ്‌സാറ്റ് ഉപഗ്രഹം വികസിപ്പിക്കാനും അസംബ്ലി ചെയ്യാനും ലക്ഷ്യമിട്ട് പുതിയ പദ്ധതി ആരംഭിച്ചു. ഒമാന്‍ ലെന്‍സ് എന്ന സ്ഥാപനമാണ് പദ്ധതി പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ് സ്‌പേസ് കോണ്‍ഫറന്‍സ് 2026ന്റെ ഭാഗമായി മസ്‌കത്തില്‍ നടന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് തന്നെ ഉപഗ്രഹ സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചെറുവലിപ്പത്തിലുള്ള ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അടിസ്ഥാന പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുക.
ഒമാനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പദ്ധതിയില്‍ പങ്കെടുക്കും. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല, ജര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, മിലിട്ടറി ടെക്‌നോളജിക്കല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് തുടങ്ങിയ സ്ഥാപനങ്ങളാണ് പങ്കാളികളാകുന്നത്.
ആദ്യഘട്ടത്തില്‍ ക്യൂബ്‌സാറ്റിന്റെ എഞ്ചിനീയറിംഗ് മാതൃക രാജ്യത്തിനുള്ളില്‍ തന്നെ അസംബ്ലി ചെയ്യും. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചൈനയിലെ സ്റ്റാര്‍.വിഷന്‍ എന്ന സ്ഥാപനത്തില്‍ പരിശീലനം നേടും. അന്തിമ ഉപഗ്രഹത്തിന്റെ നിര്‍മ്മാണവും പരിശോധനയും അവിടെയായിരിക്കും നടക്കുക.
ഭൂമിയുടെ നിരീക്ഷണം, ഡാറ്റാ ശേഖരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഉപഗ്രഹം ഉപയോഗിക്കുക. ബഹിരാകാശ സാങ്കേതികവിദ്യയില്‍ നാട്ടില്‍ തന്നെ കഴിവുള്ള മനുഷ്യവിഭവശേഷി വളര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
A new project to develop and assemble CubeSat satellites has been launched in Oman. The initiative aims to provide satellite technology training within the country and build local expertise in space technology.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."