പ്രീ-സ്കൂളുകളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വലിയ ചൂഷണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രീ-സ്കൂളുകളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വലിയ ചൂഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടിയന്തരമായി ഉണ്ടാക്കേണ്ടതാണെന്നും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരിചരണവും നല്കാന് കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പീഡനം നടത്തുന്ന കശ്മലന്മാര്ക്ക് കുഞ്ഞുങ്ങളെന്നോ പ്രായംചെന്നവരെന്നോ വേര്‍തിരിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.സി.ഇ.ആര്.ടി സംഘടിപ്പിച്ച പ്രീ-സ്കൂള്‍ വിദ്യാഭ്യാസവും കുട്ടികളുടെ സംരക്ഷണവും ദേശീയ ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മന്ത്രി പ്രൊ.സി. രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷനായി. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ മുഖ്യപ്രഭാഷണം നടത്തി. ജയിംസ് മാത്യു എം.എല്‍.എ, ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."