ഗവേഷണ പദ്ധതിയില്‍ ഒഴിവ്
തിരുവനന്തപുരം: പാലോട് നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ പദ്ധതിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷമാണ് കാലാവധി. ഒരൊഴിവുണ്ട്. യോഗ്യത: മൈക്രോബയോളജിയിലോ ബയോടെക്നോളജിയിലോ മെഡിക്കല്‍ മൈക്രോബയോളജിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദത്തോടൊപ്പം മൈക്രോബയോളജിയിലും മോളികുലര് ബയോളജിയിലും മൂന്നു വര്‍ഷത്തില്‍ കുറയാത്ത ഗവേഷണ പരിചയവും യോഗ്യതയും.
പ്രായം 2017 ഒക്ടോബര്‍ മൂന്നിന് 32 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 25,000 രൂപ + 10 ശതമാനം എച്ച്.ആര്.എ. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം 695 562 എന്ന വിലാസത്തില്‍ ഒക്ടോബര്‍ മൂന്നിനു രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്കെത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."