വയനാട് റെയില്‍ പാത; സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി
കല്‍പ്പറ്റ: വയനാട് റെയില്‍പാതയുടെ വിശദപഠനത്തിനായി അനുവദിച്ച രണ്ടുകോടി രൂപ കേരള സര്‍ക്കാര്‍ നല്‍കാത്തതിനെ ചോദ്യം ചെയ്ത് റെയില്‍വേ കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ തോമസിന്റെ പ്രാഥമിക വാദം കേട്ടശേഷം സര്‍ക്കാരിന്റെ മറുപടിക്കായി ഒക്ടോബര്‍ ഒന്‍പതിലക്ക് മാറ്റിയതായി ചീഫ് ജെസ്റ്റിസ് നവനീത് പ്രസാദ് സിങ്, ജസ്റ്റിസ് രാജാ വിജയരാഘവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഒരിഞ്ചുപോലും റെയില്‍വേ ലൈനില്ലാത്ത വയനാട് ജില്ലക്കും മലപ്പുറം ജില്ലക്കും നേരിട്ട് പ്രയോജനം ചെയ്യുന്ന പാത മാത്രമല്ല കേരളത്തിന് മുഴുവന്‍ പ്രയോജനം കിട്ടുന്ന പാതയാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെന്നും എറണാകുളത്ത് നിന്നും ബംഗളുരുവിലേക്ക് 137കിലോമീറ്റര്‍ വരെ കുറയുന്ന ഈ പാത ഏറ്റവും ലാഭകരമാണന്നും തോമസ് വാദിച്ചു. വിശദ പഠനത്തിനായി ഇ. ശ്രീധരന്‍ അഡൈ്വസറായുള്ള ഡല്‍ഹി മെട്രോ കോര്‍പ്പറേഷനെ കേരള സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും പ്രാഥമിക ചെലവിനായി അനുവദിച്ച രണ്ട് കോടി രൂപ നല്‍കാത്തതിനാല്‍ വിശദപഠനം ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണന്നാണ് ഹരജിയില്‍ പറയുന്നത്. ഈ പാതയുടെ നിര്‍മാണത്തോടപ്പം സുല്‍ത്താന്‍ ബത്തേരിയില്‍നിന്നു തലശ്ശേരിക്കും ഒരു റെയില്‍പാത കൂടി വേണമെന്നും അതിനായി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് പ്രൊപ്പോസല്‍ നല്‍കണമെന്നുമാണ് തോമസിന്റെ ആവശ്യം.
കേരളത്തിന് മുഴുവന്‍ വന്‍ നേട്ടമുണ്ടാക്കുന്ന നിലമ്പൂര്‍ നഞ്ചന്‍കോട് പാതയുടെ നടപടി കേരള സര്‍ക്കാര്‍ തന്നെ താമസിപ്പിച്ചാല്‍ കേരളത്തിനു വന്‍ നഷ്ടമുണ്ടാവുമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."