മദീനാ പാഷന്‍: ശിലാസ്ഥാപനം ഇന്ന്
കല്‍പ്പറ്റ: ഫെബ്രുവരിയില്‍ മീനങ്ങാടിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷനില്‍ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മൂന്ന് വീടുകളില്‍ മാനന്താവാടി താലൂക്കില്‍ നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചക്ക് രണ്ടിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പനമരം മേഖല പരിധിയിലെ വാടോ ചാലിലാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. മദീന പാഷന്‍ സമ്മേളനത്തിന്റെ ഓര്‍മക്കായാണ് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി നിര്‍ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. വൈത്തിരി ബത്തേരി താലൂക്കുകളിലെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, എസ്. മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, അഷ്‌റഫ് ഫൈസി, ഇബ്രാഹീം ഫൈസി പേരാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഹിജ്‌റയുടെ ഓര്‍മകളുള്ള മുഹറമിന്റെ ആദ്യത്തില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക വഴി അശരണര്‍ക്കഭയം നല്‍കിയ മദീനയുടെ ചരിത്ര പുനരാവിഷ്‌കരണമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നതെന്നും അശാന്തമായ വര്‍ത്തമാനങ്ങള്‍ക്കും അപകടകരമായ നീതി നിഷേധങ്ങള്‍ക്കും ശാശ്വത പരിഹാരം മദീനയില്‍ നിന്നാണെന്നും മദീന പാഷനാണ് ഏറ്റവും അനുകരണീയമെന്നും ഇത് സംബന്ധിച്ചു ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. ശൗഖത്തലി മൗലവി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. അയ്യൂബ് മുട്ടില്‍, അബൂബക്കര്‍ റഹ്മാനി, നവാസ് ദാരിമി, മൊയ്തീന്‍ കുട്ടി യമാനി, അലി യമാനി, ശിഹാബ് റിപ്പണ്‍ പങ്കെടുത്തു. ലതീഫ് വാഫി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."