വണ്‍ മില്യന്‍ ഗോള്‍ കാംപയിന്‍: ഒരുക്കങ്ങള്‍ വിലയിരുത്തി
കണ്ണൂര്‍: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പ്രചാണാര്‍ഥം കേരളത്തില്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ കാംപയിന്‍ പുതിയൊരു കായിക സംസ്‌കാരത്തിന്റെ തുടക്കമാവണമെന്ന് പി.കെ ശ്രമതി എം.പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെയും സ്‌കൂള്‍-കോളജ് കായികാധ്യാപകരുടെയും മറ്റ് കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.
27ന് വൈകിട്ട് 3 മുതല്‍ 7 വരെയാണ് പരിപാടി. തദ്ദേശ സ്ഥാപനതലത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഗോളടി കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം 23ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഒരു ഗോളടി കേന്ദ്രത്തിന് ഒരാള്‍ എന്ന തോതിലാണ് പങ്കെടുക്കേണ്ടത്. ജില്ലയിലെ ഓരോ ഗോളടി കേന്ദ്രത്തിലും കലാ-സാംസ്‌കാരിക-കായിക-സിനിമാ-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. യോഗത്തില്‍ കെ.കെ രാഗേഷ് എം.പി, കലക്ടര്‍ മീര്‍ മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."