HOME
DETAILS
MAL
ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവം: നടപടിയ്ക്ക് ശുപാര്‍ശ
backup
September 22 2017 | 10:09 AM
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നഗരസഭാ കൗണ്‍സിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ സസ്പെന്റ് ചെയ്യാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇതിനിടെ, ലേക് പാലസിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമെന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അനധികൃത കെട്ടിടങ്ങളില്‍ ലോണ്ട്രി, ബയോഗ്യാസ് പ്ലാന്റ്, സെക്യൂരിറ്റി കാബിന് എന്നിവ ഉള്‍പ്പെടുന്നു.
മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈയ്യേറിയെന്ന പരാതിയിലും മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷിച്ച് നടപടിയെടുക്കാന്‍ റവന്യൂ മന്ത്രിയാണ് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."