HOME
DETAILS
MAL
ടൈറ്റാനിയം അടച്ചു പൂട്ടണമെന്ന ഉത്തരവ്: സ്റ്റേ വീണ്ടും നീട്ടി
backup
September 23 2017 | 01:09 AM
കൊച്ചി: ട്രാവന്‍കൂര്‍ ടൈറ്റാനിയം അടച്ചു പൂട്ടണമെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി വീണ്ടും നീട്ടി. മാലിന്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മേയ് 18നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ടൈറ്റാനിയം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. ഇതിനെതിരേ കമ്പനി ജീവനക്കാരുടെ സംഘടനകള്‍ നല്കിയ ഹരജികളില്‍ ജൂണ്‍ രണ്ടിനാണ് സ്റ്റേ അനുവദിച്ചത്. കടലിലേക്ക് മലിനജലം ഒഴുക്കുന്നതടക്കം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ്. എന്നാല്‍ കമ്പനി മാലിന്യ സംസ്കരണത്തിനുള്ള നടപടികള്‍ സ്വീകരിച്ചതു കണക്കിലെടുക്കാതെയാണ് അടച്ചു പൂട്ടല്‍ നോട്ടിസ് നല്‍കിയതെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."