ആകെ 14 പത്രികകള്‍
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളും ഡെമ്മി സ്ഥാനാര്‍ഥികളുമുള്‍പ്പെടെ 14 പേരാണ് പത്രിക സമര്‍പ്പിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീര്‍ എന്നിവരാണ് മത്സര രംഗത്തെ പ്രധാനസ്ഥാനാര്‍ഥികള്‍. കെ ജനചന്ദ്രന്‍( ബി.ജെ.പി), കെ.സി നസീര്‍ (എസ്.ഡി.പി.ഐ), എ ശിവദാസന്‍ (ശിവസേന), എം.വി ഇബ്രാഹീം (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), ശ്രീനിവാസ് (സ്വാഭിമാന്‍ പാര്‍ട്ടി), ഹംസ. കെ (സ്വന്ത), കെ. പത്മരാജന്‍ (സ്വന്ത.) എന്നിവരും ഡമ്മിസ്ഥാനാര്‍ഥികളായി അബ്ദുല്‍ ഹഖ് (മുസ്‌ലിംലീഗ്), അലവിക്കുട്ടി (എല്‍.ഡി.എഫ്), അബ്ദുല്‍ മജീദ്(എസ്.ഡി.പി.ഐ), സുബ്രഹ്മണ്യന്‍ (ബി.ജെ.പി), ശിവപ്രസാദ് (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി)എന്നിവരുമാണ് പത്രിക നല്‍കിയത്.
സൂക്ഷ്മ പരിശോധന 25ന് നടക്കും. 27 വരെ പത്രിക പിന്‍വലിക്കാം.
പൊതുനിരീക്ഷകന്‍ അമിത് ചൗധരി ജില്ലയിലെത്തി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ അമിത് ചൗധരി ജില്ലയിലെത്തി. കലക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍, ഹരിത നിയമാവലി അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ജില്ലാ കലക്ടര്‍ അമിത് മീണ വിവരിച്ചു.
ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, എ.ഡി.എം ടി വിജയന്‍, സബ് അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, എ നിര്‍മലകുമാരി, ആര്‍.ഡി.ഒ ടി.വി സുഭാഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ രഘുരാജ് എന്‍.വി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച ആക്ഷേപങ്ങള്‍, സമ്മതിദായകരെ സ്വാധീനിക്കുന്നതിനുള്ള രാഷ്ട്രീയ കക്ഷികളുടെ നടപടികള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കംപ്ലൈന്റ് മോണിറ്ററിങ് കണ്‍ട്രോള്‍ റൂം ആന്‍ഡ് കാള്‍ സെന്റര്‍ ജില്ലാ കലക്‌ട്രേറ്റ് ഫിനാന്‍സ് സെക്ഷനില്‍ പ്രവര്‍ത്തനം തുടങ്ങി. പരാതികള്‍ 1800-425-6944 ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."