HOME
DETAILS
MAL
തേയിലത്തോട്ടത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം
backup
September 23 2017 | 04:09 AM
ഗൂഡല്ലൂര്‍: സ്വകാര്യ തേയിലത്തോട്ടത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
കീഴ്‌നാടുകാണി സ്വദേശി സുന്ദരമൂര്‍ത്തിയുടെ മകള്‍ രമ്യ(17)യുടെ മൃതദേഹമാണ് തേയിലത്തോട്ടത്തില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് മൃതദേഹം കയറ്റി പോകുന്നതിനിടെ നാട്ടുകാര്‍ ആംബുലന്‍സ് തടയുകയായിരുന്നു. ഗൂഡല്ലൂര്‍-നാടുകാണി-നിലമ്പൂര്‍ റോഡില്‍ ഗതാഗതവും തടഞ്ഞു. ഊര്‍ജ്ജിതമായ അന്വേഷണം നടത്തുമെന്ന് സ്ഥലത്തെത്തിയ ദേവാല ഡിവൈ.എസ്.പി. ശക്തിവേല്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഒരു മണിക്കൂറിന് ശേഷം ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."