ബസിന്റെ അമിത വേഗം: പാലിയേറ്റീവ് നഴ്സിനെ ഇടിച്ചു വീഴ്ത്തി
ശ്രീകൃഷ്ണപുരം: അമിതവേഗത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ മണ്ണാര്‍ക്കട്ടേക്ക് വന്ന സ്വകാര്യ ബസ് പാലിയേറ്റീവ് നഴ്സിനെ ഇടിച്ചു വീഴ്ത്തി. കരിമ്പുഴ വില്ലേജിനു സമീപം താമസിക്കുന്ന പന്തലിങ്ങള്‍ കുമാരന്റെ ഭാര്യ വിജയലക്ഷ്മിയെ(52) ആണ് ഡയാന ബസ് ഇടിച്ചു വീഴ്ത്തിയത്. ഇടിച്ചു വീഴ്ത്തി കുറച്ച് ദൂരം വലിച്ചിഴച്ച് കാല് തുടയിലൂടെ ബസ് കയറി ഇറങ്ങി.കാലുകള്‍ ചതഞ്ഞരഞ്ഞ വിജയലക്ഷ്മിയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ അല്‍ഷിഫാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിമ്പുഴ സെന്ററിലെ ബസ് വെയിറ്റിങ് ഷെഡിനു മുന്നില്‍ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ബസിന് കൈ കാണിച്ചെങ്കിലും നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല. കുലിക്കിലിയാട് ഡയാന ബസ്സിലെ സ്ഥിരം യാത്രക്കാരിയാണ് വിജയലക്ഷ്മി. ബസ് നിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് വിജയലക്ഷ്മി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത്.എന്നാല്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനെ മറികടന്നു ബസ് മുന്നോട്ടെടുക്കുകയായിരുന്നു. വിജയലക്ഷ്മിയുടെ ഭര്‍ത്താവ് കുമാരന്റെ പലചരക്ക്് മുന്നില്‍ വെച്ചാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."