പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം വൈകില്ല: കെ.ബി.പി.എസ്
തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെ.ബി.പി.എസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന് ജെ.തച്ചങ്കരി. ഹൈസ്കൂള്‍, പ്രൈമറി ക്ലാസുകളിലേക്കുള്ള 2.5 കോടിയോളം വരുന്ന രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ അവസാനവട്ട ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം വാല്യം പുസ്തകങ്ങള്‍ പൂജ അവധിക്കുശേഷം ഒക്ടോബര്‍ മൂന്ന് മുതലാണ് സ്കൂളുകളില്‍ പഠിപ്പിച്ചു തുടങ്ങുന്നത്. അതിന് മുന്‍പുതന്നെ എല്ലാ സ്കൂളുകളിലും പുസ്തകങ്ങള്‍ എത്തിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
പ്രൈമറി ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗം 20 ലക്ഷത്തോളം ഇനിയും അച്ചടിക്കാനുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
സെപ്റ്റംബര്‍ 15 ഓടെ മുഴുവന്‍ പുസ്തകങ്ങളും അച്ചടിച്ച് വിതരണം ചെയ്യാനായിരുന്നു കെ.ബി.പി.എസിന് പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ നിര്‍ദേശം.
എന്നാല്‍, പ്രിന്റിങ് മെഷിനുകളിലുണ്ടായ പ്രശ്നങ്ങളും കൂട്ട അവധികളുമാണ് പുസ്തക വിതരണം വൈകാന്‍ കാരണമായതെന്നു പൊതുവിദ്യാഭ്യാസ വകുപ്പുതന്നെ വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."