HOME
DETAILS
MAL
ഭരണമല്ല രാജ്യത്തിന്റെ വികസനമാണ് ലക്ഷ്യമെന്ന് മോദി
backup
September 24 2017 | 00:09 AM
വാരണാസി: ഭരണത്തിലേറുകയെന്നതല്ല രാജ്യത്തിന്റെ വികസനമാണ് ബി.ജെ.പിയുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം കഴിഞ്ഞിട്ടുമാത്രമേ തെരഞ്ഞെടുപ്പും ഭരണവുമെല്ലാം പാര്‍ട്ടിയുടെ മുന്നില്‍ വരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വാരണാസിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നതുപോലുമില്ല. തന്റെ പാര്ട്ടിയെക്കാളും വലിയതായിട്ടാണ് രാജ്യത്തെ നോക്കികാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."