ദാവൂദുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് സഹോദരന്
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി അടുത്തിടെ നാല് തവണ ബന്ധപ്പെട്ടതായി ദാവൂദിന്റെ ഇളയ സഹോദരന് ഇക്ബാല്‍ കസ്കര്‍. ഇന്റലിജന്‍സ് ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകം നിര്‍മിച്ച 'ബേണര് ഫോണു'കള്‍ ഉപയോഗിച്ചാണ് വിളിച്ചതെന്നും ഇതിനായി ഉപയോഗിച്ച ബര്‍ണര്‍ ഫോണുകള്‍ നശിപ്പിച്ചതായും ഇയാള്‍ വ്യക്തമാക്കി. .
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് കസ്കര്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണ മുംബൈയില്‍ ക്രഫോഡ് മാര്‍ക്കറ്റിനടുത്ത് ഭേന്ഡി ബസാറില്‍ 117 വര്‍ഷം പഴക്കമുള്ള അഞ്ചുനില കെട്ടിടം തകര്‍ന്നു വീണിരുന്നു. ആ സമയത്താണ് രണ്ട് തവണ വിളിച്ചതെന്നും കസ്കര്‍ പറഞ്ഞു.
2003നുശേഷം ദാവൂദുമായി യാതൊരുവിധ ബന്ധവുമില്ലെന്നായിരുന്നു കസ്കര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദുബായിയില്‍ തന്റെ കുടുംബം ദാവൂദിന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."