സഊദിയില്‍ മതകാര്യ വകുപ്പ് ഇസ്ലാമിക മന്ത്രാലയത്തില്‍ ലയിപ്പിച്ചേക്കും
റിയാദ്: സഊദിയില്‍ മതകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മതകാര്യ വകുപ്പ് പ്രത്യേകമായി വേണ്ടെണ്ടന്ന ആവശ്യവുമായി ശൂറ കൗണ്‍സില്‍ രംഗത്ത്. ഈ വകുപ്പിനെ ഇസ്‌ലാമികകാര്യ വകുപ്പില്‍ ലയിപ്പിക്കാനാണു നീക്കം. സഊദി ശൂറ കൗണ്‍സില്‍ ഇക്കാര്യം ഇന്നു ചര്‍ച്ചക്കിടും. വോട്ടില്‍ ഭൂരിപക്ഷം ലഭിക്കുകയും സഊദി മന്ത്രിസഭയുടെ അനുമതി ലഭിക്കുകയും ചെയ്താല്‍ മതകാര്യ വകുപ്പെന്ന പ്രത്യേക വകുപ്പ് രാജ്യത്ത് ഇല്ലാതാകും.
'നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക' എന്ന പ്രമേയത്തിലാണു രാജ്യത്തെ മതകാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഇസ്‌ലാമികകാര്യ വകുപ്പു തന്നെ പ്രവര്‍ത്തിക്കുന്നത് ഇത്തരം കാര്യങ്ങള്‍ ലക്ഷ്യംവച്ചാണെന്നും ഇതിനാല്‍ മതകാര്യ വകുപ്പ് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടണ്ടതില്ലെന്നുമാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മാത്രമല്ല, പ്രവാചകചര്യയിലോ ഇസ്‌ലാമിക ചരിത്രത്തിലോ നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനുമായി പ്രത്യേക വകുപ്പ് പ്രവര്‍ത്തിച്ചിരുന്നതായി കാണാനാകില്ല. രാജ്യസുരക്ഷ നിലനിര്‍ത്തേണ്ടണ്ടതു സുരക്ഷാസേനയുടെ ചുമതലയില്‍പെട്ടതാണ്, തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടണ്ടിക്കാട്ടിയാണ് ഇത്തരം നീക്കവുമായി ശൂറ കൗണ്‍സില്‍ രംഗത്തെത്തിയത്. മതകാര്യ വകുപ്പിന്റെ ജോലികളായ ഇസ്‌ലാമിക ബോധവല്‍ക്കരണവും പ്രബോധന, പ്രചാരണ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമികകാര്യ മന്ത്രാലയ പരിധിയില്‍ വരുന്നതാണ്. ഇതൊക്കെയാണു മതകാര്യ വകുപ്പിനെ ഇസ്‌ലാമികകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ കാരണമായി ഉയര്‍ത്തിക്കാട്ടുണ്ടന്നത്.
ഇന്നു നടക്കുന്ന ശൂറയുടെ 52-ാമതു സാധാരണ യോഗത്തില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കും. ശൂറയിലെ ഇസ്‌ലാമികകാര്യ ഉപസമിതിയാണു വിഷയം അവതരിപ്പിക്കുക. ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടിങ്ങിനിട്ടാണു ഭൂരിപക്ഷ അഭിപ്രായം സ്വരൂപിക്കുക. ലയന നീക്കത്തിലും വോട്ടിങ് നടക്കുമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."