ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ന് മനാമ പാകിസ്താന്‍ ക്ലബ്ബില്‍; പ്രമുഖ ബഹ്‌റൈനി പണ്ഡിതന്‍ ശൈഖ് മാസിന്‍ ഉദ്ഘാടനം ചെയ്യും
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനും സമസ്ത തിരുവനന്തപുരം ജില്ലാ ജന.സെക്രട്ടറിയുമായ എ.എം.നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ ദ്വിദിന പ്രഭാഷണ പരമ്പരക്ക് ഇന്ന് (തിങ്കളാഴ്ച) മനാമയില്‍ തുടക്കമാകും. സമസ്ത ഗുദൈബിയ മദ്‌റസാ ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് (ഇല്‍മ്-1439) എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചാണ് ദ്വിദിന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മനാമ പാകിസ്താന്‍ ക്ലബ്ബില്‍ ഇന്ന് രാത്രി 8.00നാണ് പ്രഭാഷണം ആരംഭിക്കുക. പ്രമുഖ ബഹ്‌റൈനി പണ്ഡിതനും ബൈത്തുല്‍ ഖുര്‍ആനിലെ ഇമാമുമായ ശൈഖ് മാസിന്‍ ഇബ്‌നു മഹ്മൂദ് അല്‍ ഫറൂഖ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 8.30ന് ഉസ്താദ് നൗഷാദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. വിഷയാവതരണത്തോടൊപ്പം അഭിനവ സാഹചര്യങ്ങളില്‍ പ്രവാസികള്‍ ഉള്‍ക്കൊള്ളേണ്ട സുപ്രധാന കാര്യങ്ങളും ഉന്നതമായ ധാര്‍മികമൂല്യങ്ങളും അവതരിപ്പിക്കും.
[caption id="attachment_431332" align="alignnone" width="434"] ശൈഖ് മാസിന്‍[/caption]
പ്രതിദിനം യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ബാഖവിയുടെ പ്രഭാഷണത്തിന് ഏറെ ശ്രോതാക്കളുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ബഹ്‌റൈനിലെത്തുന്ന അദ്ദേഹത്തെ നേരില്‍ കാണാനും പ്രഭാഷണം കേള്‍ക്കാനും കാത്തിരിക്കുന്ന ശ്രോതാക്കള്‍ നിരവധിയാണ്. പാകിസ്താന്‍ ക്ലബ്ബില്‍ പരിപാടി ശ്രവിക്കാനെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വിപുലമായ സൗകര്യമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് (തിങ്കളാഴ്ച) കാലത്ത് 6.20നാണ് നൗഷാദ് ബാഖവി ബഹ്‌റൈനിലെത്തുന്നത്. സംഘാടകരുടെ നേതൃത്വത്തില്‍ അദ്ധേഹത്തിന് എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈനില്‍ പ്രവര്‍ത്തി ദിവസങ്ങളായതിനാല്‍ പരിപാടികള്‍ കൃത്യ സമയത്ത് തന്നെ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973 33838666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."