മലയോര ഹൈവെ: പൊതുമരാമത്ത് വകുപ്പ് ഓഫിസ് മാര്‍ച്ച് ഇന്ന്
കുറ്റ്യാടി: നിര്‍ദ്ദിഷ്ട മലയോര ഹൈവെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് 10ന് കുറ്റ്യാടി പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2009ല്‍ നടത്തിയ സര്‍വെയില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ അലൈമെന്റും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുള്ളതെന്നും, പഴയ അലൈമെന്റില്‍ ഉള്‍പ്പെടാത്ത കാവിലുംപാറ, കായക്കൊടി, മരുതോങ്കര പഞ്ചായത്തുകളെ പുതിയതായി ഉള്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു.
കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. താമസക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെയും റി-ലിന്ക്വിന്ഷ്മെന്റ് (ഒഴിഞ്ഞുകൊടുക്കല്‍) ഫോം പോലും ഒപ്പുവപ്പിക്കാതെയും മതിയായ രേഖകളില്ലാതെയും കൈവശഭൂമി കൈയേറി കുറ്റിയടിച്ച ഉദ്ദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കുമെതിരേ നടപടി വേണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പപ്പന് തൊട്ടില്‍പ്പാലം, സി.പി വിജയന്, വിനോദന്‍ കോതോട്, ബാബു കുറ്റിവീട്ടില്‍, അശോകന് മാസ്റ്റര്‍, മുകുന്ദന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."