മദീനയിലെ അടച്ചുപൂട്ടിയ പുരാതന പള്ളികള്‍ വീണ്ടും തുറക്കുന്നു
മദീന: പ്രവാചകനഗരിയിലെ പ്രസിദ്ധങ്ങളായ മസ്ജിദുകള്‍ സന്ദര്‍ശിക്കാന്‍ വീണ്ടും അവസരമൊരുങ്ങുന്നു.
പുരാതന പള്ളികള്‍ക്ക് താഴിട്ടു പൂട്ടിയ നടപടി പിന്‍വലിച്ച് വീണ്ടും വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃകവകുപ്പും അറിയിച്ചതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇവ എന്നു തുറന്നുകൊടുക്കുമെന്നു വ്യക്തമാക്കിയിട്ടില്ല.
ഖന്ദഖ് യുദ്ധം നടന്ന ഭാഗത്തു നിര്‍മിച്ച കിടങ്ങിനോടനുബന്ധിച്ചുള്ള പള്ളികളാണ് ് അടച്ചുപൂട്ടിയത്. സലഅ പര്‍വതത്തിന്റെ പടിഞ്ഞാറ് ഭാഗത്തു ശത്രുക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു പ്രവാചകകാലത്ത് കിടങ്ങ് നിര്‍മിച്ചിരുന്നത്. ഇതിന്റെ സമീപത്തുള്ള പള്ളികള്‍ക്കാണ് നേരത്തെ അധികൃതര്‍ താഴിട്ടത്.
വികസനത്തിന്റെ പേരില്‍ വിശ്വപ്രസിദ്ധമായ ഖന്ദഖ് കിടങ്ങ് മുഴുവനായും നികത്തിയെങ്കിലും പള്ളികള്‍ തീര്‍ഥാടകര്‍ക്ക് പ്രവാചകകാല സ്മൃതികള്‍ അയവിറക്കാനുള്ളതായിരുന്നു.
ഇപ്പോള്‍ പള്ളികള്‍ എന്ന് തുറന്നു കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആവശ്യമായ പ്രവൃത്തികള്‍ നടത്തി തുറന്നുകൊടുക്കുമെന്ന് ദേശീയ പൈതൃകവകുപ്പും ഇസ്‌ലാമികകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
മദീന ഗവര്‍ണറേറ്റിന്റെയും വ്യവസായികളുടെയും സഹായത്തോടെ പുനരുദ്ധാരണം നടത്തി തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് മദീന ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖാആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് മുഹമ്മദ് അബൂ ഹുമൈദ് അറിയിച്ചു.
പ്രവാചകനഗരിയില്‍ എത്തുന്ന ഓരോ തീര്‍ഥാടകനും സന്ദര്‍ശിക്കുന്ന കേന്ദ്രമാണ് ഏഴു പള്ളികള്‍ എന്നറിയപ്പെടുന്ന ഖന്ദഖിലെ കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."