HOME
DETAILS

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കും: തമിഴ്‌നാട്

  
backup
September 25 2017 | 22:09 PM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0-5

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട്. ഇതിനായി കേരളവുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പറഞ്ഞു.


തേക്കടി കനാലിലെ ഷട്ടര്‍ ഉയര്‍ത്തി മുല്ലപ്പെരിയാര്‍ ജലം തമിഴ്‌നാട്ടിലേക്ക് തുറന്നു വിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുക എന്നുള്ളത് ജയലളിതയുടെ സ്വപ്നമായിരുന്നു. ഇക്കാര്യം ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് സാക്ഷാത്കരിക്കുന്നതിന് കേരളവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതൊഴികെ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പനീര്‍ ശെല്‍വം തയാറായില്ല. ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 127 അടിയിലെത്തിയിരുന്നു. ലോവര്‍ ക്യാംപ് പവര്‍ ഹൗസില്‍ കഴിഞ്ഞ ദിവസം വൈദ്യുതോല്‍പ്പാദനം പുനരാരംഭിച്ചെങ്കിലും കൃഷി ആവശ്യത്തിനായി വെള്ളം എടുത്ത് തുടങ്ങിയിരുന്നില്ല. കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് ഇന്നലെ മുതല്‍ വെള്ളം തുറന്നു വിടാന്‍ ആരംഭിച്ചത്. ഇന്നലെ സെക്കന്റില്‍ 200 ഘന അടി വീതം വെള്ളമാണ് കൃഷിക്കും കുടിവെള്ളത്തിനുമായി തുറന്നു വിട്ടത്. 14707 ഏക്കര്‍ നിലത്ത് കൃഷി ചെയ്യാനായി 120 ദിവസത്തേക്കാണ് ഇപ്പോള്‍ വെള്ളം തുറന്നു വിടുന്നത്. ലോവര്‍ക്യാംപ് പവര്‍ സ്‌റ്റേഷനില്‍ നിന്ന് 36 മെഗാവാട്ട് വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കും.
വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ തെക്കന്‍ തമിഴ്‌നാട്ടിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്‍കൃഷി നശിച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ കുടിവെള്ളത്തിനുള്ള 100 ഘനയടി വെള്ളം മാത്രമാണ് ഷട്ടറിലൂടെ കൊണ്ടു പോയിരുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടെ മേല്‍നോട്ടത്തിലാണ് ഒ പനീര്‍ ശെല്‍വം ഷട്ടര്‍ തുറന്നത്.
തേനി എം.പി പാര്‍ഥിപന്‍, കമ്പം എം.എല്‍.എ ജക്കയ്യന്‍, തേനി ജില്ലാ കലക്ടര്‍ വെങ്കിടാചലം, എസ്.പി ഭാസ്‌കരന്‍ എന്നിവരും തേക്കടിയില്‍ എത്തിയിരുന്നു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മേല്‍നോട്ടസമിതി അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യവുമായി കേരളം രംഗത്തെത്തി.
ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയ സാഹചര്യത്തിലാണു കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് 125 അടി പിന്നിട്ടാല്‍ എല്ലാ ആഴ്ചകളിലും മേല്‍നോട്ട സമിതി പരിശോധന നടത്തണമെന്നാണു സുപ്രിംകോടതിയുടെ നിര്‍ദേശം.
കേരളം ആവശ്യപ്പെട്ടിട്ടും പരിശോധന ഇതുവരെ നടന്നിട്ടില്ല. അണക്കെട്ടിന്റെ 10, 11 ബ്ലോക്കുകള്‍ക്കിടയിലാണു വെള്ളം പുറത്തേക്കൊഴുകുന്നതു കാണപ്പെട്ടത്. കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അണക്കെട്ട് സന്ദര്‍ശിച്ച് ചോര്‍ച്ചയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അണക്കെട്ടില്‍ ഇപ്പോള്‍ 127.4 അടി വെള്ളമാണ് ഉള്ളത്. ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജോര്‍ജ് ദാനിയേലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണു ചോര്‍ച്ച കണ്ടെത്തിയത്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago