HOME
DETAILS
MAL
ലവര്‍ കപ്പ് ടെന്നീസ് കിരീടം ടീം യൂറോപിന്
backup
September 25 2017 | 22:09 PM
പ്രാഗ്: ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും അംഗങ്ങളായ ടീം യൂറോപ് പ്രഥമ ലവര്‍ കപ്പ് ടെന്നീസ് കിരീടം സ്വന്തമാക്കി. ടീം വേള്‍ഡ്‌സിനെ കീഴടക്കിയാണ് യൂറോപ് കിരീടം നേടിയത്. അവസാന സിംഗിള്‍സില്‍ ഫെഡറര്‍- നിക്ക് കിര്‍ഗിയോസിനെ കീഴടക്കിയാണ് ടീമിന് കിരീടം സമ്മാനിച്ചത്. സ്‌കോര്‍: 4-6, 7-6, (8-6), 11-9. മൊത്തം 15-9 എന്ന സ്‌കോറിനാണ് ടീമിന്റെ വിജയം. നേരത്തെ ഫെഡററും നദാലും ചേര്‍ന്ന ഡബിള്‍സ് സഖ്യം വിജയം സ്വന്തമാക്കിയിരുന്നു. അതേസമയം നദാല്‍ സിംഗിള്‍സില്‍ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."