HOME
DETAILS

ആഹാരമാകണം ഔഷധം

  
backup
September 25 2017 | 22:09 PM

%e0%b4%86%e0%b4%b9%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b4%a3%e0%b4%82-%e0%b4%94%e0%b4%b7%e0%b4%a7%e0%b4%82

1978 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷനല്‍ വെജിറ്റേറിയന്‍ യൂനിയന്‍ ഒക്‌ടോബര്‍ ഒന്ന് ലോക സസ്യാഹാര ദിനമായി ആചരിച്ചു വരുന്നു. സസ്യാഹാരത്തിന്റെ മേന്മകളും പ്രാധാന്യവും ഇതുവഴി കൈവരിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങളെയും ഗുണങ്ങളെയും ക ുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് ഈ ദിനം ആചരിക്കുന്നത.് ആഹരിക്കുന്നത് ഊര്‍ജം ലഭിക്കുന്നതിനും ശരീര വളര്‍ച്ചയ്ക്കും ആരോഗ്യം കൈവരിക്കുന്നതിനും വേണ്ടിയാണല്ലോ? ശരീരത്തിന് ഹാനികരമല്ലാത്ത ഏത് ഭക്ഷണം കഴിക്കുന്നതിനും വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും രുചിയുടെ വഴിയേ പോകാതെ, വിശപ്പ് ശമിപ്പിക്കാനുള്ള ഉപാധിയെന്ന നിലയ്ക്കാണ് ആഹാരത്തെ കാണേണ്ടത്. ആഹാരം തന്നെ ഔഷധം എന്ന ഹിപ്പോക്രാറ്റസിന്റെ വചനങ്ങളും ഈ ദിനത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.


ഒരു നാടിന്റെ സംസ്‌കാരം നിര്‍മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നതില്‍ പ്രധാന പങ്കാണ് ആഹാരത്തിനും ആഹാര രീതികള്‍ക്കുമുള്ളത്. മാനവ ജീവിതത്തിന്റെ സ്വാസ്ഥ്യമാണ് ഏത് നാഗരികതയുടേയും ഉള്ളടക്കത്തെയും ജയപരാജയങ്ങളെയും നിര്‍ണയിക്കുന്നത്. സ്വാസ്ഥ്യമാകട്ടെ അന്നപാനീയങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. ആഹാരം മനുഷ്യന്റെ ശാരീരിക വ്യവസ്ഥയെ മാത്രമല്ല സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുന്നത്. അത് ഹൃദയത്തെയും മനസിനെയും ആഴത്തില്‍ സ്പര്‍ശിക്കുകയും ആത്മാവിന്റെ അഭിരുചികളെ രൂപീകരിക്കുകയും ചെയ്യുന്നു.

 



ആഹാരം മൂന്നുതരം

 

ജീവികളുടെ ആഹാരത്തിന് അവയുടെ മനസിനെ രൂപപ്പെടുത്തുന്നതില്‍ പങ്കുണ്ട് എന്ന് പ്രകൃതി പഠിപ്പിക്കുന്നു. ആഹാരത്തെ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ ആയുര്‍വേദത്തില്‍ മൂന്നായി തിരിച്ചിരിക്കുന്നു. പച്ചക്കറികളും പഴവും പയറുവര്‍ഗങ്ങളും തേനും സാത്വിക ആഹാരത്തില്‍ ഉള്‍പ്പെടുന്നു. രാജസികത്തില്‍ വരുന്ന ഭക്ഷണങ്ങള്‍ മത്സ്യം, മുട്ട, ചോക്ലേറ്റ് എന്നിവയാണ്. താമസിക ആഹാരങ്ങളില്‍പ്പെടുന്നതു പ്രധാനമായും മാംസ ഭക്ഷണങ്ങളും പുകയിലയും ലഹരി വസ്തുക്കളുമാണ്. ദേഷ്യം, അക്രമവാസന, ആര്‍ത്തി, അസൂയ, നിസംഗ മനോഭാവം എന്നീ വികാരങ്ങള്‍ സജീവമാക്കാന്‍ ഇവ കാരണമാകും.
മാംസാഹാരവും ആരോഗ്യപ്രശ്‌നങ്ങളും: മനുഷ്യ ശരീരത്തിലെ ദഹനേന്ദ്രിയ വ്യവസ്ഥ സസ്യാഹാരത്തിന് അനുയോജ്യമായ വിധത്തിലാണ്. വൈകാരികമായ ആരോഗ്യം മെച്ചപ്പെടുന്നതിനും സസ്യാഹാരം സഹായിക്കും. ദഹനപ്രക്രിയ ആയാസരഹിതമാക്കും. ഭക്ഷണത്തിലെ കൊഴുപ്പിന്റെ അംശം കുറയ്ക്കും. മാംസ ഭക്ഷണങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രോട്ടീനേക്കാള്‍ എത്രയും മെച്ചം സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രോട്ടീനാണ്. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സസ്യാഹാരം ഉത്തമമാണ്. വന്ധ്യതയ്ക്കുള്ള സാധ്യത ഇല്ലാതാക്കാനും സസ്യഭക്ഷണം ഇടയാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


മാംസഭുക്കുകളെപോലെ നമുക്ക് നീണ്ടു കൂര്‍ത്ത കോമ്പല്ലുകളില്ല. പകരം ചവച്ചരയ്ക്കാനുളള പരന്ന പല്ലുകളാണുളളത്. ഉമിനീരിന് മാംസത്തെ ദഹിപ്പിക്കാനുള്ള അസിഡിറ്റിക്ക് പകരം അന്നജത്തെ ദഹിപ്പിക്കാനുള്ള ആല്‍ക്കലൈന്‍ ഗുണമാണുള്ളത്. നിത്യേനയുള്ള മാംസാഹാരശീലം ശരീരത്തിന് പല വിധ രോഗങ്ങളെയും സമ്മാനിക്കും.


കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതിനാല്‍ ഹൃദ്രോഗ സാധ്യതയും ഏറി വരുന്നു. ജീവികള്‍ കൊല്ലപ്പെടുന്ന സമയത്ത് ഭയംമൂലം അവയുടെ ശരീരത്തില്‍ ഉണ്ടാകപ്പെടുന്ന അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ മാംസാഹാരിയുടെ ശരീരത്തില്‍ വ്യാപിക്കുകയും വിവിധ തകരാറുകള്‍ക്ക് ഇടയാകുകയും ചെയ്യാം. ഭക്ഷ്യാവശ്യത്തിനുവേണ്ടി വളര്‍ത്തുന്ന കോഴി ഉള്‍പ്പെടെയുള്ളവ തടിച്ചുകൊഴുക്കുന്നതിന് അമിതമായ ഗ്രോത്ത് ഹോര്‍മോണുകളും സ്റ്റിറോയിഡുകളും കുത്തിവയ്ക്കുകയും രോഗപ്രതിരോധത്തിന് അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ നല്‍കുകയും ചെയ്യാറുണ്ട്.
തന്മൂലം ഇറച്ചി കഴിക്കുന്നവരിലും ഹാനികരമായ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുമുണ്ട്.

 

 

ഒരുനേരമെങ്കിലും സസ്യാഹാരമാക്കാം

 

പൂര്‍ണമായി ഫലഭുക്കാവുക ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യമായി തോന്നാം. എന്നാല്‍ ഒരു നേരമെങ്കിലും തികച്ചും ഫലങ്ങള്‍ മാത്രം കഴിച്ചാല്‍ തന്നെ രോഗമുക്തി കൈവരിക്കാം. അതോടൊപ്പം മദ്യം, പുകയില, മത്സ്യമാംസാദികള്‍, മുട്ട, പാല്, മൈദ, കുത്തിവെളുപ്പിച്ച അരി, ചായ, കാപ്പി, പഞ്ചസാര എന്നിവ കൂടി വര്‍ജിച്ചാല്‍ സ്ഥായിയായ രോഗങ്ങളില്‍ നിന്നു പൂര്‍ണ മോചനം ലഭിക്കും.


ലോകം ഇന്നു നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും സാമൂഹ്യപ്രശ്‌നങ്ങളുടെയും മൂലകാരണം മനുഷ്യന്റെ ഭക്ഷണ രീതികളും ഉപഭോഗക്രമത്തിലുണ്ടായ മാറ്റങ്ങളും ആണെന്ന് നാം തിരിച്ചറിയണം. മാനവികതയ്ക്കും മനുഷ്യന്റെ നിലനില്പ്പിനും സസ്യാഹാര ജീവിതശൈലി അനിവാര്യമാണെന്ന് മനസിലാക്കി സസ്യഭക്ഷണത്തിന്റെ വിത്തുകളിടാന്‍ ലോകസസ്യാഹാര ദിനം മുതല്‍ നമുക്ക് ശ്രമിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago