HOME
DETAILS

ഔഷധ പൂക്കള്‍

  
backup
September 25 2017 | 22:09 PM

%e0%b4%94%e0%b4%b7%e0%b4%a7-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

നാട്ടുപൂക്കളുടെ നാടാണ് കേരളം. നിറം കൊണ്ടും മണംകൊണ്ടും രൂപഭംഗി കൊണ്ടും കാഴ്ചയില്‍ ആരുടെയും മനം കവരുന്ന എത്രയെത്ര പൂക്കളാണ് നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നത്. പൂ ചൂടിയ നാടാണ് കേരളമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നവയില്‍ പലതും വംശനാശഭീഷണിയിലാണ്. പല പൂക്കളേയും കാണാനെയില്ല. വയല്‍വരമ്പിലും പറമ്പിലും കുറ്റിക്കാട്ടിലുമൊക്കെ മിഴിവിടര്‍ത്തി നിന്നിരുന്ന ഒത്തിരി നാട്ടുപൂക്കളുണ്ടായിരുന്നു പണ്ട്. കാക്കപ്പൂവും തുമ്പയുമൊക്കെ കണ്ടാല്‍ ഇന്ന് തിരിച്ചറിയാമോ ? 

 

കേരളാ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച് സംസ്ഥാനത്ത് 5094 സ്പീഷിസ് പുഷ്പിക്കുന്ന സസ്യങ്ങള്‍ ഉണ്ട്. ഇതില്‍ 493 വര്‍ഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. 819 ഇനം ചെടികള്‍ ഔഷധഗുണമുള്ളവയുമാണ്.
പ്രകൃതിയിലെ അമൂല്യ സമ്പത്താണ് നാട്ടുപൂച്ചെടികള്‍. അവ സംരക്ഷിക്കപ്പെടണം. നാട്ടിലും വീട്ടിലും വിദ്യാലയത്തിലും ഇത്തരം പൂക്ക ള്‍ വച്ചുപിടിപ്പിക്കാനും മറക്കരുത്. വയലുകളേയും കുന്നുകളേയുമൊക്കെ കെട്ടിടങ്ങള്‍ക്കായ് ഇടിച്ചുനിരത്തുമ്പോള്‍ വിലപ്പെട്ട നാട്ടുപൂച്ചെടികള്‍ ഒട്ടേറെ നഷ്ടപ്പെടുന്നുണ്ട്. അതിനനുവദിക്കരുത്.


കാരണം നാട്ടുപൂക്കള്‍ ഇല്ലാതായാല്‍ പൂമ്പാറ്റകളും തേനീച്ചകളും തേന്‍ നുകരാന്‍ എന്തുചെയ്യും? ഒത്തിരി ചെറു ഷഡ്പദങ്ങള്‍ പൂച്ചെടികളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അവരെല്ലാം ദുരിതത്തിലാകും. പകരക്കാരില്ലാത്ത ഔഷധങ്ങളും നമുക്ക് കൈമോശം വരും. അവയെയും സംരക്ഷിക്കേണ്ടതുണ്ട്.
കേരളത്തില്‍ പൂക്കളുടെ ആഘോഷം ചിങ്ങമാസത്തിലാണെങ്കിലും പൂച്ചെടികള്‍ ഏറ്റവുമധികം പുഷ്പിക്കുന്നത് പകല്‍ നല്ല വെയിലും രാത്രി മഞ്ഞുമുള്ള വൃശ്ചികം മുതല്‍ മകരം വരെയുള്ള മാസങ്ങളിലാണ്. പൂവിടലിനു കാരണമായ ഫ്‌ളോറിജന്‍ പോലുള്ള ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് കാരണം. നാട്ടുപൂക്കളെക്കുറിച്ച് പഠിക്കാനുണ്ടല്ലോ. ചില പൂക്കളെ അറിയൂ.

 


തുമ്പ


ഒരുകാലത്ത് തൊടിനിറയെ തൂവെള്ള പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന തുമ്പച്ചെടികളായിരുന്നു. വേദനസംഹാരി,അണുനാശിനി , പ്രതിവിഷം, വാതശമിനി , തുടങ്ങി പലവിധത്തില്‍ ഇതിനെ ഉപയോഗിക്കാമെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് . വിലപ്പെട്ട അര്‍ബുദ ചികിത്സാപദാര്‍ഥങ്ങളുടെ ഉറവിടമായ നിത്യകല്യാണി, രക്തസ്രാവം നിര്‍ത്താന്‍ കെല്‍പ്പുള്ള ശംഖുപുഷ്പം, ബാക്ടീരിയ,ഫംഗസ് എന്നിവയെ തുരത്തുന്ന നാലുമണിപ്പൂവ്, അങ്ങനെ ജീവന്‍രക്ഷാ ഔഷധങ്ങളായ ഒത്തിരി നാട്ടുചെടികളുണ്ട് നമുക്ക്.

 

 

കാക്കപ്പൂവ്

കാക്കപ്പൂവെന്ന് അറിയപ്പെടുന്ന രണ്ടു നാട്ടുപൂച്ചെടികള്‍ ഉണ്ട്. ഒന്ന് വയലറ്റു നിറത്തില്‍ കുഞ്ഞു പൂക്കളുണ്ടാകുന്ന ചെടി( ഡേൃശരൗഹമൃശമ ൃലശേരൗഹമമേ). മനോഹരമായ കാഴ്ചയാണ് ഇത് പൂത്തുലഞ്ഞുനില്‍ക്കുന്നത് കാണാന്‍. ബാക്ടീരിയക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ചെടിയാണിത്.
വെണ്ടയുടെ വര്‍ഗത്തില്‍പെട്ട മറ്റൊരു ചെടിയും (ഒശയശരൌ െവശജെശറശശൈാൗ)െ കാക്കപ്പൂവ് എന്നറിയപ്പെടുന്നു. മഞ്ഞപ്പൂക്കളാണ് ഇതിന്. ആദിവാസികള്‍ കരള്‍രോഗ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നു.

 

 

കല്യാണസൗഗന്ധികം

ഇഞ്ചി കുടുംബത്തില്‍പ്പെട്ട കുറ്റിച്ചെടിയാണ് കല്യാണ സൗഗന്ധികം (ഒലറ്യരവശൗാ ഇീൃീിമൃശൗാ). ഇതിന്റെ ഇലയുടെയും കിഴങ്ങിന്റെയും സത്ത് മൂക്കിനുള്ളില്‍ ദശ വളരുന്ന രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. കല്യാണ സൗഗന്ധികത്തിന്റെ ഗന്ധത്തില്‍ ആകൃഷ്ടയായ പാഞ്ചാലിക്കുവേണ്ടി ഭീമസേനന്‍ പോകുന്ന കഥ മഹാഭാരതത്തില്‍ പറയുന്നുണ്ട്.

 

 

കായാമ്പൂ

7 മീറ്റര്‍വരെ ഉയരം വെക്കുന്ന ഒരു ചെടിയാണ് കായാമ്പൂ. അഥവാ കാശാവ് ( ങലാലര്യഹീി ഡായലഹഹമൗോ). വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ ഇതില്‍ പൂവിരിയൂ. മനോഹരമായ നീലവര്‍ണത്തിലുള്ള ചെറുപൂക്കള്‍ കുലകളായി ഇവയുടെ തണ്ടിനോട് പറ്റിപ്പിടിച്ച് ഉണ്ടാകും. കായാമ്പൂവിന്റെ ഇലകള്‍ക്ക് അണുനാശകശേഷിയുണ്ട്. ഇലകള്‍ ഇട്ട വെള്ളം ഉപയോഗിച്ച് കഴുകുന്നത് കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുകയും രോഗാണുക്കളെ അകറ്റുകയും ചെയ്യും .

 

 

കൃഷ്ണകിരീടം

നാട്ടില്‍ സാധാരണയായി കാണുന്ന ചെടിയാണ് കൃഷ്ണ കിരീടം ( ഇഹലൃീറലിറൃീി ജമിശരൗഹമൗോ). പൂങ്കുലകളുടെ കിരീടാകൃതിയാണ് ഈ പേര് കിട്ടാന്‍ കാരണം. വൈറസുകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഇതിലെ ഘടകങ്ങള്‍ക്കാവുമെന്ന് മാത്രമല്ല പനി,നീര്, കിഡ്‌നി രോഗങ്ങള്‍,മൂത്രാശ്രയ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കും ഇതിനെ ഉപയോഗിക്കുന്നുണ്ട്.

 

 


കാട്ടുകാശി തുമ്പ

പലവര്‍ണങ്ങളില്‍ കാണുന്ന'ബാല്‍സമിനേ' കുടുംബത്തില്‍പെട്ടവയാണ് ഈ തുമ്പ. പൂക്കളുടെ ആകൃതിയിലും ഈ വൈവിധ്യം കാണാം. തേനീച്ചയുടെയും കീടങ്ങളുടെയും ആക്രമണം കൊണ്ടുണ്ടാകുന്ന നീറ്റലും വിഷബാധയും അകറ്റാനും ചൊറി മാറ്റാനുമൊക്കെ ഇത് അരച്ച് പുറമെ പുരട്ടാറുണ്ട്.

 

 


കാട്ടുമുല്ല

സുഗന്ധമായ പൂക്കളുണ്ടാകുന്ന വള്ളിച്ചെടിയാണ് കാട്ടുമുല്ല. കുരുക്കുത്തിമുല്ല (ഖമാെശിൗാ മിഴൗേെശളീഹശൗാ) എന്നും ഇതിനെ വിളിക്കും. ഇതിന്റെ സത്തിന് ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന സാല്‍മോണല്ല ബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്കും ഇതു ഫലവത്താണ്.

 

 

 

മേന്തോന്നി


വേലിപ്പടര്‍പ്പില്‍ പടര്‍ന്നു കയറിയ തീനാളം പോലെ മനോഹരമായ പൂക്കള്‍ വിരിയിക്കുന്ന വള്ളിച്ചെടിയാണിത് (ഏഹീൃശീടമ ടൗുലൃയമ).
കല്പയുടെ ആകൃതിയിലുള്ള ഇതിന്റെ കിഴങ്ങ് ഗര്‍ഭാശയരോഗങ്ങളുടെയും വാതത്തിന്റെയും കുഷ്ഠത്തിന്റെയും ചികിത്സയ്ക്ക് ആയുര്‍വേദത്തിലും യൂനാനിയിലും ഉപയോഗിക്കുന്നുണ്ട്. രക്താര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന'കോള്‍ച്ചിസിന്‍'ഇതില്‍ നിന്നാണ് വേര്‍തിരിക്കുന്നത്.

 


കുതിരക്കുളമ്പന്‍

ഞൊറികളുള്ള കുഞ്ഞുപാവാടപോലെയുള്ള പൂക്കളുള്ള വള്ളിച്ചെടിയാണ് കുതിരക്കുളമ്പന്‍(കജീാീലമജല െഇമുൃമല) . അര്‍ബുദത്തിനും ശരീരവീക്കത്തിനുമെതിരേ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഘടകങ്ങള്‍ ഇതിലുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago