ഫാസിസം മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എം .എല്‍ .എ
മനാമ: ഫാസിസം മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുകയും അവന്റെ ആഘോഷങ്ങള്‍ക്ക് പോലും അതിരുകള്‍ നിശ്ചയിക്കുകയും ചെയ്തിരിക്കുകയാണെന്ന് പാലക്കാട് എം .എല്‍ .എ യും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ഷാഫി പറമ്പില്‍ പ്രസ്താവിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ ഏതൊരു കൂടിച്ചേരലും ഫാസിസത്തിനെതിരെയുള്ള പ്രതിരോധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്‌റൈന്‍ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ് ഓണം ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍ സംഘടിപ്പിച്ച പാലക്കാട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ആഘോഷങ്ങളും ഒരുമിച്ചിരിക്കലുകളും മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും നന്മയും വളര്‍ത്തുവാന്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കേരളത്തിന്റെ ഒരു പ്രദേശത്ത് നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പിന്നീട് രാജ്യം മുഴുവനും അതിനുമപ്പുറവും ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുക വഴി ഓണം ഇന്ന് അന്തര്‍ദേശീയ ആഘോഷമായി മാറിയിരിക്കുന്നുവെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെടട്ു. ആളുകള്‍ അവനവനിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയും ഭിന്നതകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഓണം ആഘോഷിക്കുക എന്നത് മുഴുവന്‍ മലയാളികളുടെയും ഉത്തരവാദിത്വമായി മാറിയിരിക്കുന്നുവെന്നും ആ ഉത്തരവാദിത്തമാണ് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നതെന്നും എം.എല്‍ .എ പറഞ്ഞു.
അദ്‌ലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ : സിദ്ധീഖ് അഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡന്റ് ജോജി ലാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതം പറഞ്ഞു. ബഹ്‌റൈനിലെ സാമൂഹ്യ ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫെസ്റ്റിന്റെ ഭാഗമായി പ്രവാസ ലോകത്ത് പാലക്കാടിന്റെ അഭിമാനമായി മാറിയ വ്യക്തികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ബ്രോഡന്‍ കോണ്‍ട്രാക്ടിങ് കമ്പനി എം.ഡി ഡോ. കെ. എസ് മേനോന്‍ (ബിസിനസ്സ്), ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിവേക് മോഹന്‍ദാസ് (പ്രൊഫഷണല്‍ അച്ചീവ്‌മെന്റ്), നിഖിത വിനോദ് (കായികം ), പാലക്കാട് അസോസിയേഷന്‍ (മികച്ച സാമൂഹ്യ സാംസ്‌ക്കാരിക സംഘടന) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. പുരസ്‌ക്കാരങ്ങള്‍ ഷാഫി പറമ്പില്‍ സമ്മാനിച്ചു.
ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: സിദ്ധീഖ് അഹമ്മദ്, അമാദ് ഗ്രൂപ്പ് എം.ഡി. പമ്പാവാസന്‍ നായര്‍, ഡോ. കെ. എസ്. മേനോന്‍, വിവേക് മോഹന്‍ദാസ്, പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുംപുറം, ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍, കെ .എം .സി .സി ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, പാലക്കാട് അസോസിയേഷന്‍ പ്രസിഡന്റ് ജ്യോതി മേനോന്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി സന്തോഷ് കാപ്പില്‍, ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബോബി പാറയില്‍, ഗഫൂര്‍ ഉണ്ണികുളം, വൈസ് പ്രസിഡന്റുമാരായ ലത്തീഫ് ആയഞ്ചേരി, നാസര്‍ മഞ്ചേരി, രവി കണ്ണൂര്‍, സെക്രട്ടറിമാരായ രവി സോള, ജവാദ് വക്കം, ഷാജി പുതുപ്പള്ളി, മാത്യൂസ് വാളക്കുഴി, മനു മാത്യു, പാലക്കാട് ജില്ല കമ്മിറ്റി സെക്രട്ടറിമാരായ അനസ്, ഷഫീഖ്, സുലൈമാന്‍, ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, ഫാദര്‍ ജിനോ, എസ് .എം അബ്ദുല്‍ വാഹിദ് (സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി) , ഷാജി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."